---
title: "കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി "
english_title: "The police caught the youth with ganja"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/228950/the-police-caught-the-youth-with-ganja"
published_at: "2024-08-17T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c04ef233b7f_ganja.JPG"
keywords: []
---

# കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി 

> **Lead Summary:** **പേരാമ്പ്ര**: കഞ്ചാവുമായി യുവാവിനെ പേരാമ്പ്ര പൊലീസ് വീണ്ടും പിടികൂടി. വേളം ചെമ്പോട്ടു പൊയില്‍ ഷിഗില്‍ ലാലിനെയാണ് പൊലീസ് കഞ്ചാവുമായി പിടികൂടിയത്.

## Article Content

**പേരാമ്പ്ര**: കഞ്ചാവുമായി യുവാവിനെ പേരാമ്പ്ര പൊലീസ് വീണ്ടും പിടികൂടി. വേളം ചെമ്പോട്ടു പൊയില്‍ ഷിഗില്‍ ലാലിനെയാണ് പൊലീസ് കഞ്ചാവുമായി പിടികൂടിയത്.

പേരാമ്പ്രയില്‍ മറ്റൊരാള്‍ക്ക് വില്‍പനയ്ക്കായെത്തിച്ച അമ്പതുഗ്രാമിനു മുകളില്‍ തൂക്കംവരുന്ന കഞ്ചാവാണ് പരിശോധനയില്‍ യുവാവിന്റെ ദേഹത്ത് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടാഴ്ച മുമ്പും ഇയാളില്‍ നിന്ന് വില്‍പനയ്ക്കുള്ള കഞ്ചാവ് പൊലീസ് പിടിച്ചെടുത്തിരുന്നു. പേരാമ്പ്ര ഡിവൈഎസ്പി വി.വി. ലതീഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി യുടെ ലഹരി വിരുദ്ധ സ്‌ക്വാഡാണ് കഞ്ചാവ് സഹിതം പ്രതിയെ പിടിച്ചത്.

പ്രതിക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു. ലഹരിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് പേരാമ്പ്ര ഡിവൈഎസ്പി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/228950/the-police-caught-the-youth-with-ganja)