---
title: "       പേരാമ്പ്ര ജിയുപി സ്‌ക്കൂളില്‍ അനുമോദനവും ജനറല്‍ ബോഡിയും നടന്നു"
english_title: "Felicitation and general body meeting held at GUP School, Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/229010/felicitation-and-general-body-meeting-held-at-gup-school-perambra"
published_at: "2024-08-17T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c07af7159b5_kall.png"
keywords: []
---

#        പേരാമ്പ്ര ജിയുപി സ്‌ക്കൂളില്‍ അനുമോദനവും ജനറല്‍ ബോഡിയും നടന്നു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ജിയുപി സ്‌ക്കൂള്‍ LSS, USS വിജയികള്‍ക്ക് അനുമോദനവും പി ടി എ ജനറല്‍ ബോഡിയും നടന്നു. അനുമോദന ചടങ്ങ് പേരാമ്പ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ജിയുപി സ്‌ക്കൂള്‍ LSS, USS വിജയികള്‍ക്ക് അനുമോദനവും പി ടി എ ജനറല്‍ ബോഡിയും നടന്നു. അനുമോദന ചടങ്ങ് പേരാമ്പ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു.

പി.ടി എ പ്രസിഡണ്ട് പി.സി സജിദാസ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ആനന്ദന്‍ , അധ്യാപകരായ സുജാത , ഷീന , ഗ്രാമപഞ്ചായത്തംഗം കെ.കെ അമ്പിളി, രജിത്ത് എസ്.യു എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബാബു നന്ദി പറഞ്ഞു.

ജനറല്‍ ബോഡിയില്‍ പി.ടി.എ പ്രസിഡണ്ടായി രജിത്ത് എസ്.യു വിനെയും വൈസ് പ്രസിഡണ്ടായി പി.സി സജിദാസിനെയും എസ് എം സി ചെയര്‍മാൻ കെ.കെ. ഷിജിലേഷിനെയും യോഗം തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/229010/felicitation-and-general-body-meeting-held-at-gup-school-perambra)