---
title: "കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആശ്വാസ് പദ്ധതി സഹായധനം പത്താം ഘട്ടം വിതരണം ചെയ്തു "
english_title: "The Kerala Traders and Traders Coordinating Committee distributed the 10th phase of the relief scheme"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/229104/the-kerala-traders-and-traders-coordinating-committee-distributed-the-10th-phase-of-the-relief-scheme"
published_at: "2024-08-17T23:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c0e51855c8d_aswas.JPG"
keywords: []
---

# കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആശ്വാസ് പദ്ധതി സഹായധനം പത്താം ഘട്ടം വിതരണം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര:** കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി മരണമടഞ്ഞ അംഗങ്ങളുടെ ആശ്രിതര്‍ക്കായി ഏര്‍പ്പെടുത്തിയ ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതി സഹായധനം വിതരണം ചെയ്തു. പദ്ധതിയുടെ പത്താംഘട്ട ധനസഹായ വിതരണമാണ് പേരാമ്പ്രയില്‍ നടന്നത്.

## Article Content

**പേരാമ്പ്ര:** കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി മരണമടഞ്ഞ അംഗങ്ങളുടെ ആശ്രിതര്‍ക്കായി ഏര്‍പ്പെടുത്തിയ ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതി സഹായധനം വിതരണം ചെയ്തു. പദ്ധതിയുടെ പത്താംഘട്ട ധനസഹായ വിതരണമാണ് പേരാമ്പ്രയില്‍ നടന്നത്.

മരണപ്പെട്ട അഞ്ച് പേരുടെ ആശ്രിതര്‍ക്കായി അരക്കോടി രൂപയാണ് വിതരണം ചെയ്തത്. ഇതോടെ പദ്ധതിക്ക് കീഴില്‍ പത്ത് ഘട്ടങ്ങളിലായി 50 കുടുംബങ്ങള്‍ക്ക് ജില്ലയില്‍ അഞ്ച് കോടി രൂപയുടെ ധനസഹായം നല്‍കി.

ആശ്വാസ് ധനസഹായ വിതരണത്തോടൊപ്പം പുതിയ ഭാരവാഹികള്‍ക്കുള്ള സ്വീകരണവും പേരാമ്പ്ര യൂണിറ്റിലെ വ്യാപാരികളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും ആദരിച്ചു.

പേരാമ്പ്ര ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങ് വടകര എംപി ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ആശ്വാസ് ചെയര്‍മാന്‍ എ.വി.എം. കബീര്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു മുഖ്യാതിഥിയായി. ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.കെ. ബാപ്പുഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി വി. സുനില്‍കുമാര്‍, ജിജി.കെ. തോമസ്, ആശ്വാസ് ട്രഷറര്‍ ബാബുമോന്‍, എ.കെ. ബാലന്‍, മുനീര്‍ എരവത്ത്, രാഗേഷ് തറമ്മല്‍, ആര്‍.കെ. മുനീര്‍, സി.എച്ച്. ഇബ്രാഹിം കുട്ടി, അഷ്റഫ് മുത്തേടുത്ത്, എം. അബ്ദുല്‍സലാം, മൂസ മണിയോത്ത്, അമീര്‍ മുഹമ്മദ് ഹാജി, മനാഫ് കാപ്പാട്, കെ.ടി. വിനോദന്‍, എം.കെ. ഗംഗാധരന്‍ നമ്പ്യാര്‍, പി.ടി.എ. ലത്തീഫ്, ഷംസുദ്ദീന്‍ കമ്മന, ഷെരീഫ് ചീക്കിലോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

പേരാമ്പ്ര മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ബാബു കൈലാസ് സ്വാഗതം പറഞ്ഞ ചടങ്ങിന് പേരാമ്പ്ര യൂണിറ്റ് ജനറല്‍ സെക്രട്ടറി ഒ.പി. മുഹമ്മദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/229104/the-kerala-traders-and-traders-coordinating-committee-distributed-the-10th-phase-of-the-relief-scheme)