---
title: "കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് "
english_title: "A new revival for the agricultural sector"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/229265/a-new-revival-for-the-agricultural-sector"
published_at: "2024-08-18T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c20261995ef_mela.JPG"
keywords: []
---

# കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് 

> **Lead Summary:** **കൂത്താളി: **കൂത്താളി ഗ്രാമപഞ്ചായത്തും കൂത്താളി കൃഷിഭവനും ഹരിതകേരളം, ചക്കിട്ടപാറ വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്ക് എസ്എംഎഎം പദ്ധതി രജിസ്‌ട്രേഷന്‍ ക്യാമ്പും പദ്ധതി പ്രകാരം സബ്‌സിഡി നിരക്കിലുള്ള കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനവും വിതരണവും സംഘടിപ്പിച്ചു.

## Article Content

**കൂത്താളി: **കൂത്താളി ഗ്രാമപഞ്ചായത്തും കൂത്താളി കൃഷിഭവനും ഹരിതകേരളം, ചക്കിട്ടപാറ വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്ക് എസ്എംഎഎം പദ്ധതി രജിസ്‌ട്രേഷന്‍ ക്യാമ്പും പദ്ധതി പ്രകാരം സബ്‌സിഡി നിരക്കിലുള്ള കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനവും വിതരണവും സംഘടിപ്പിച്ചു.

കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് വി.എം. അനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. നളിനി, ടി രാജശ്രീ, വി. ഗോപി, വാര്‍ഡ് അംഗം കെ.വി രാഗിത എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ചടങ്ങിന് കൃഷ് ഓഫീസര്‍ എസ്.ഡി അമല്‍ സ്വാഗതവും ഹരിതം കേരളം പ്രതിനിധി ജെയ്‌സണ്‍ ജോയി ഈഴക്കുന്നമ്മേല്‍ കെ.എം ബാലകൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/229265/a-new-revival-for-the-agricultural-sector)