---
title: "പൊതു തിരഞ്ഞെടുപ്പിന്റെ മാതൃകയില്‍ സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് "
english_title: "Election of school leaders on the model of general election"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/229284/election-of-school-leaders-on-the-model-of-general-election"
published_at: "2024-08-18T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c20d498c71a_school2.JPG"
keywords: []
---

# പൊതു തിരഞ്ഞെടുപ്പിന്റെ മാതൃകയില്‍ സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് 

> **Lead Summary:** **പേരാമ്പ്ര: **പൊതു തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നൊച്ചാട് എഎംഎല്‍പി സ്‌കൂളില്‍ സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് നടത്തി.

## Article Content

**പേരാമ്പ്ര: **പൊതു തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നൊച്ചാട് എഎംഎല്‍പി സ്‌കൂളില്‍ സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് നടത്തി.

തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു തിരഞ്ഞെടുപ്പ് നടത്തിയത്. തിരഞ്ഞെടുപ്പിന്റെ പൂര്‍ണമായ നിയന്ത്രണം കുട്ടികള്‍ക്ക് തന്നെയായിരുന്നു.

ഹംദാന്‍, കാശ്മീര ഷൈറിന്‍, മുഹമ്മദ് ഷാമില്‍, മുഹമ്മദ് മാസിന്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. മൂന്നാം ക്ലാസിലെ ബി.എസ് അനുഗ്രഹയെ സ്‌കൂള്‍ ലീഡറായി തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/229284/election-of-school-leaders-on-the-model-of-general-election)