---
title: "യുവജനങ്ങൾക്കായി സംരംഭകത്വ വികസന സെമിനാർ സംഘടിപ്പിച്ചു"
english_title: "Entrepreneurship development program was organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/229307/entrepreneurship-development-program-was-organized"
published_at: "2024-08-18T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c22c125b8dd_aer.JPG"
keywords: []
---

# യുവജനങ്ങൾക്കായി സംരംഭകത്വ വികസന സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **കയര്‍ ബോഡ് കണ്ണൂരിന്റെ നേതൃത്വത്തില്‍ നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍ക്കായി മൂന്ന് ദിവസത്തെ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **കയര്‍ ബോഡ് കണ്ണൂരിന്റെ നേതൃത്വത്തില്‍ നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍ക്കായി മൂന്ന് ദിവസത്തെ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിച്ചു.

നൊച്ചാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനപരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു അമ്പാളി അധ്യക്ഷത വഹിച്ചു.

സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ന്മാരായ ശോഭന വൈശാഖ്, ഷിജി കൊട്ടാരക്കല്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ സുമേഷ് തിരുവോത്ത്, സനില ചെറുവറ്റ, പി.എം രജീഷ്, കയര്‍ ബോഡ് കോഴിക്കോട് പ്രൊജക്ട് ഓഫീസര്‍ പി ശാലിനി എന്നിവര്‍ സംസാരിച്ചു.

കയര്‍ ബോര്‍ഡ് ഓഫീസ് ഇന്‍ ചാര്‍ജ്ജ് ടി.കെ ഷൈജു സ്വാഗതവും എക്കൗണ്ട് മാനേജര്‍ ഡി.ഐ ഇന്ദു നന്ദിയും പാഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/229307/entrepreneurship-development-program-was-organized)