---
title: "സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "A blood donation camp was organized on the occasion of Independence Day."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/229411/a-blood-donation-camp-was-organized-on-the-occasion-of-independence-day"
published_at: "2024-08-19T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c2ed1fdf231_white.png"
keywords: []
---

# സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **ഇന്ത്യയുടെ 78മത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ബ്ലഡ് ഡോണ്‍ര്‍സ് കേരള UAE ദുബായ്, കരാമ എഡിസിബി മെട്രോ സ്റ്റേഷന്‍ പരിസരത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **ഇന്ത്യയുടെ 78മത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ബ്ലഡ് ഡോണ്‍ര്‍സ് കേരള UAE ദുബായ്, കരാമ എഡിസിബി മെട്രോ സ്റ്റേഷന്‍ പരിസരത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

വൈകുനേരം 4 മുതല്‍ രാത്രി 9 വരെ നടന്ന ക്യാമ്പില്‍ 100ഇല്‍ പരം ആളുകള്‍ പങ്കെടുക്കുകയും 60ഓളം പേര് രക്തം ദാനം ചെയ്യുകയും ചെയ്തു. ബിഡികെ യൂ എ ഇ ഭാരവാഹികള്‍ ആയ പ്രയാഗ് പേരാമ്പ്ര , ഉണ്ണി, ഗോവിന്ദ് എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.

കനത്ത ചൂട് ഉള്ള ഈ കാലാവസ്ഥയിലും രക്ത ദാനത്തിന്റെ മാഹാത്മ്യം മനസിലാക്കിക്കൊണ്ട് രക്തദാനം ചെയ്യാന്‍ എത്തിച്ചേര്‍ന്ന എല്ലാവരോടും ഭാരവാഹികള്‍ നന്ദി അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/229411/a-blood-donation-camp-was-organized-on-the-occasion-of-independence-day)