---
title: "എം. മുകുന്ദന്‍ കാലത്തെ അതിജീവിച്ച നോവലിസ്റ്റെന്ന് വിദ്യാര്‍ത്ഥികള്‍ "
english_title: "M. Mukundan is a novelist who has survived time, say students "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/229422/m-mukundan-is-a-novelist-who-has-survived-time-say-students"
published_at: "2024-08-19T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c2f4d260615_novelist.png"
keywords: []
---

# എം. മുകുന്ദന്‍ കാലത്തെ അതിജീവിച്ച നോവലിസ്റ്റെന്ന് വിദ്യാര്‍ത്ഥികള്‍ 

> **Lead Summary:** **പേരാമ്പ്ര: **കാലത്തെ അതിജീവിച്ച് വായനയിലും എഴുത്തിലും പുതുമ സൃഷ്ടിച്ച എഴുത്തുകാരനാണ് എം.മുകുന്ദനെന്ന് വിദ്യാരംഗം സെമിനാറില്‍ വിദ്യാര്‍ത്ഥികള്‍ വിലയിരുത്തി.

## Article Content

**പേരാമ്പ്ര: **കാലത്തെ അതിജീവിച്ച് വായനയിലും എഴുത്തിലും പുതുമ സൃഷ്ടിച്ച എഴുത്തുകാരനാണ് എം.മുകുന്ദനെന്ന് വിദ്യാരംഗം സെമിനാറില്‍ വിദ്യാര്‍ത്ഥികള്‍ വിലയിരുത്തി.

പൊതു വിദ്യാഭ്യാസവകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംസ്ഥാന തലത്തില്‍ സംഘടി പ്പിക്കുന്ന സാഹിത്യ സെമിനാറിന്റെ പേരാമ്പ്ര ഉപജില്ലതല മത്സരത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഇങ്ങനെ വിലയിരുത്തിയത്. എഴുത്തിന്റെ അമ്പതു വര്‍ഷം പിന്നിടുന്ന മയ്യഴിപ്പുഴയുടെ തീരങ്ങളും എം.മുകുന്ദനും എന്നതാണ് ഈ വര്‍ഷത്തെ വിഷയം ' ദാസനും ,ചന്ദ്രികയും, കൊറുസിയമ്മയും മയ്യഴി സംസ്‌കാരവുമായി ബന്ധപ്പെടുമ്പോള്‍ മനുഷ്യജീവിതത്തിന്റെ ഉദാത്ത മാതൃകകളാണെന്ന് സെമിനാര്‍ വിലയിരുത്തി.

സാഹിത്യകാരന്‍ ഡോ:പി. സുരേഷ് ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ല്‍ നടന്ന പരിപാടിയില്‍ ഹെഡ് മിസ്ട്രസ് എം. ബിന്ദു അധ്യക്ഷത വഹിച്ചു. വിദ്യാരംഗം ഉപജില്ല കോഡിനേറ്റര്‍ വി.എം. അഷറഫ്, മലയാളവിഭാഗം അധ്യക്ഷ ടി.കെ. റാബിയ, എഴുത്തുകാരന്‍ വേണുഗോപാല്‍ പേരാമ്പ്ര,ടി ഹാജറ, പി.പി.സുനിത, അനുവിന്ദജയരാജ്എന്നിവര്‍ സംസാരിച്ചു.

രാജന്‍ നരയംകുളം, പീതാംബരന്‍ എടക്കയില്‍, പി രമാദേവി എന്നിവര്‍ സെമിനാര്‍ വിലയിരുത്തി ഉപജില്ലയിലെ ഹൈസ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത് പ്രബന്ധാവതരണം നടത്തി.  പേരാമ്പ്ര എച്ച് എസ് എസ് സ്കൂൾ വിദ്യാര്‍ത്ഥി മാധുരി,  നൊച്ചാട് എച്ച്.എസ് എസ് സ്കൂൾ വിദ്യാര്‍ത്ഥി നിരഞ്ജന എസ്. മനോജ് , നടുവണ്ണൂര്‍ ജി.എച്ച്. എസ് എസ്  സ്കൂൾ വിദ്യാര്‍ത്ഥി ജാഹ്നവി സൈറ  എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സമ്മാനം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/229422/m-mukundan-is-a-novelist-who-has-survived-time-say-students)