---
title: "ഹസ്ത സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ അക്കാദമിയുടെ ഉദ്ഘാടനം നാളെ"
english_title: "Hasta Civil Services Foundation Academy To Be Inaugurated Tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/229480/hasta-civil-services-foundation-academy-to-be-inaugurated-tomorrow"
published_at: "2024-08-19T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c31e555f640_engage.png"
keywords: []
---

# ഹസ്ത സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ അക്കാദമിയുടെ ഉദ്ഘാടനം നാളെ

> **Lead Summary:** **പേരാമ്പ്ര : **ജീവകാരുണ്യ സാമൂഹ്യ രംഗത്ത് സേവന പ്രവര്‍ത്തനങ്ങളുമായി പുത്തന്‍ കാല്‍വെപ്പ് നടത്തിയ ഹസ്ത ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഹസ്ത സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ അക്കാദമിയുടെ ഉദ്ഘാടനം നാളെ നടക്കും.

## Article Content

**പേരാമ്പ്ര : **ജീവകാരുണ്യ സാമൂഹ്യ രംഗത്ത് സേവന പ്രവര്‍ത്തനങ്ങളുമായി പുത്തന്‍ കാല്‍വെപ്പ് നടത്തിയ ഹസ്ത ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഹസ്ത സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ അക്കാദമിയുടെ ഉദ്ഘാടനം നാളെ നടക്കും.

സിവില്‍ സര്‍വ്വീസ് മേഖലകളില്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികളെ ആ മേഖലകളിലേക്ക് കൈപിടിച്ചുയര്‍ത്തി കൊണ്ടു വരുക എന്ന ലക്ഷ്യത്തോടെയാണ് ഹസ്ത സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ അക്കാദമിക്ക് തുടക്കം കുറിച്ചത്. ഐഎഎസ്. ഐപിഎസ് പ്രവേശന പരീക്ഷകളില്‍ വിജയം നേടുന്നതിനാവശ്യമായ യോഗ്യത നേടുന്നതിനായി ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെയാണ് ഫൗണ്ടേഷന്‍ കോഴ്സുകളിലേക്ക് എഴുത്തു പരീക്ഷകളിലൂടെ തെരഞ്ഞെടുത്തത്.

മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍സൈന്‍ ഐഎഎസ് അക്കാദമിയുമായി സഹകരിച്ചാണ് ഹസ്ത സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ അക്കാദമിയുടെ പ്രവര്‍ത്തനം നാളെ ഉച്ചക്ക് 2 മണിക്ക് ദയ പാലിയേറ്റീവ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജില്ല പൊലീസ് മേധാവി സി.ടി. ടോം ഐപിഎസ്, ഹസ്ത സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ അക്കാദമിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

ഹസ്ത ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷത വഹിക്കും. പ്രമുഖ മോട്ടിവേഷന്‍ ട്രയിനറും അക്കാദമിക്ക് മെജിഷ്യനുമായ അനില്‍ പരപ്പനങ്ങാടി, സിവില്‍ സര്‍വ്വീസ് ജേതാവ് എ.കെ. ശാരിക എന്നിവര്‍ മുഖ്യാതിഥികളാവുന്ന ചടങ്ങില്‍ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/229480/hasta-civil-services-foundation-academy-to-be-inaugurated-tomorrow)