---
title: "കര്‍ഷക ദിനം സംഘടിപ്പിച്ചു"
english_title: "Farmers' Day organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/229492/farmers-day-organized"
published_at: "2024-08-19T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c327b100a84_karshakadhinam.png"
keywords: []
---

# കര്‍ഷക ദിനം സംഘടിപ്പിച്ചു

> **Lead Summary:** **നൊച്ചാട്: **നൊച്ചാട് ഗ്രാമപഞ്ചായത്ത് കൃഷിഭവനും ,കര്‍ഷക ക്ഷേമ കാര്‍ഷിക വികസന വകുപ്പും സംയുക്തമായി കര്‍ഷക ദിനം സംഘടിപ്പിച്ചു.

## Article Content

**നൊച്ചാട്: **നൊച്ചാട് ഗ്രാമപഞ്ചായത്ത് കൃഷിഭവനും ,കര്‍ഷക ക്ഷേമ കാര്‍ഷിക വികസന വകുപ്പും സംയുക്തമായി കര്‍ഷക ദിനം സംഘടിപ്പിച്ചു.

നൊച്ചാട് ചാത്തോത്ത് താഴെ വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍ ശാരദ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശോഭനാ വൈശാഖ് അദ്ധ്യക്ഷന വഹിച്ചു. പഞ്ചായത്തിലെ മുതിര്‍ന്ന കര്‍ഷകനായി കുഞ്ഞിമൊയ്തി പരപ്പൂര്, മികച്ച ജൈവകര്‍ഷകനായി രാജന്‍ മീത്തലാടത്ത്, മികച്ച വനിതാ കര്‍ഷക എല്‍സി നമ്പിയത്ത്, മികച്ച SC കര്‍ഷകന്‍ സുരേഷ് എടത്തും പൊയില്‍, മികച്ച യുവകര്‍ഷകനായി ഷാജി വടക്കെപ്പറമ്പില്‍ മികച്ചവിദ്യാര്‍ത്ഥി കര്‍ഷകനായി മുഹമ്മദ് സൗഫാന്‍ എന്നിവരെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു.

മികച്ച വിദ്യാര്‍ത്ഥി കര്‍ഷകനായി തെരഞ്ഞെടുത്ത മുഹമ്മദ് സൗഫാന്‍ തനിക്ക് ലഭിച്ച അവാഡ് തുക മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കൊണ്ട് സഹജീവി സ്‌നേഹത്തിന്റെ ഉത്തമ മാതൃകയായി. 2024-25 വാര്‍ഷിക പദധതിയില്‍ ഉള്‍പ്പെടുത്തിയുള്ള നാളികേര വികസന പദ്ധതിയുടെ തെങ്ങിന് വളം നല്‍കുന്നതിന്റെ പെര്‍മ്മിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം അബുബക്കര്‍ കാരയിലിന് നല്‍കി നിര്‍വ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. പാത്തുമ്മ ടീച്ചര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ന്മാരായ ബിന്ദു അമ്പാളി ,ഷിജി കൊട്ടാരക്കല്‍, ബ്ലോക്ക് പഞ്ചായത്തഗം പ്രഭാ ശങ്കര്‍, ഗ്രാമപഞ്ചായത്തഗം പി.എം രജീഷ്, ADC മെമ്പര്‍ന്മാരായ ടി.കെ ഇബ്രാഹിം, ലത്തീഫ് വെള്ളിലോട്ട്, എം. കുഞ്ഞിരാമനുണ്ണി, എന്നിവര്‍ സംസാരിച്ചു. നൊച്ചാട് കൃഷി ഓഫീസര്‍ ജിജോ ജോസഫ് സ്വാഗതവും, സ്വാഗത സംഘം കണ്‍വീനര്‍ ഡി.എം രജീഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന കാര്‍ഷിക സെമിനാറില്‍ 'വിളപരിപാലനത്തില്‍ സസ്യപോഷകങ്ങളുടെ പ്രാധാന്യം' എന്ന വിഷയത്തില്‍ കൃഷി ഓഫീസര്‍ ജിജോ ജോസഫ് ക്ലാസ്സ്എടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/229492/farmers-day-organized)