---
title: "പേരാമ്പ്രയില്‍ പച്ചക്കറി വിപണനത്തിന് അഗ്ഗ്രി ഗേറ്റര്‍ കിയോസ്‌ക് വരുന്നു"
english_title: "Aggri Gator Kiosk To Come Up For Vegetable Marketing In Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/229511/aggri-gator-kiosk-to-come-up-for-vegetable-marketing-in-perambra"
published_at: "2024-08-19T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c344766b435_perambra.png"
keywords: []
---

# പേരാമ്പ്രയില്‍ പച്ചക്കറി വിപണനത്തിന് അഗ്ഗ്രി ഗേറ്റര്‍ കിയോസ്‌ക് വരുന്നു

> **Lead Summary:** **പേരാമ്പ്ര:** ഗ്രാമപഞ്ചായത്ത് കര്‍ഷക ദിനത്തിന്റെ ഉദ്ഘാടനവും മികച്ച കര്‍ഷകരെ ആദരിക്കലും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് നിര്‍വഹിച്ചു.

## Article Content

**പേരാമ്പ്ര:** ഗ്രാമപഞ്ചായത്ത് കര്‍ഷക ദിനത്തിന്റെ ഉദ്ഘാടനവും മികച്ച കര്‍ഷകരെ ആദരിക്കലും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് നിര്‍വഹിച്ചു.

മികച്ച കര്‍ഷകന്‍, വനിതാ കര്‍ഷക, കര്‍ഷക തൊഴിലാളി, വിദ്യാര്‍ത്ഥി കര്‍ഷകന്‍, ക്ഷീരകര്‍ഷകന്‍, യുവകര്‍ഷകന്‍ എന്നീ വിഭാഗങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകരയാണ് ആദരിച്ചത്. പഞ്ചായത്ത് പരിധിയില്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ പച്ചക്കറികള്‍ക്കും വിപണനം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ പേരാമ്പ്രയില്‍ ഒരു പച്ചക്കറി അഗ്രിഗേറ്റര്‍ - കിയോസ്‌ക് സ്ഥാപിക്കുമെന്ന് വി.കെ. പ്രമോദ് പറഞ്ഞു.

ഇവയുടെ പ്രവര്‍ത്തനങ്ങള്‍ കൃഷിഭവന്‍ - കൃഷിക്കൂട്ടങ്ങള്‍ വഴിയും വിപണനം കുടുംബശ്രീ വഴിയും സംയോജിപ്പിക്കും. ചടങ്ങിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. റീന അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷ ശ്രീലജ പുതിയെടുത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.കെ. രാഗേഷ്, വിനോദ് തിരുവോത്ത്, പേരാമ്പ്ര റീജിയണല്‍ കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എ.കെ ബാലന്‍ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. കൃഷി ഓഫീസര്‍ നെസാം അലി സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഇ.ആര്‍ ജയേഷ് നന്ദിയുംപറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/229511/aggri-gator-kiosk-to-come-up-for-vegetable-marketing-in-perambra)