---
title: "വയനാട് ദുരിതാശ്വാസ നിധിയിലേക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതം കൈമാറി "
english_title: "The share of Perambra Block Panchayat was transferred to the Wayanad Relief Fund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/229547/the-share-of-perambra-block-panchayat-was-transferred-to-the-wayanad-relief-fund"
published_at: "2024-08-19T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c36288ad581_tp.JPG"
keywords: []
---

# വയനാട് ദുരിതാശ്വാസ നിധിയിലേക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതം കൈമാറി 

> **Lead Summary:** **പേരാമ്പ്ര: **വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതം കൈമാറി.

## Article Content

**പേരാമ്പ്ര: **വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതം കൈമാറി.

5 ലക്ഷം രുപയുടെ ചെക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എന്‍.പി. ബാബു പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണനെ ഏല്‍പ്പിച്ചു.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ബിഡിഒ പി. കാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/229547/the-share-of-perambra-block-panchayat-was-transferred-to-the-wayanad-relief-fund)