---
title: "കിഴിഞ്ഞാണ്യം നരസിംഹ ക്ഷേത്രത്തിന്റെ സഹായം വയനാടിന് "
english_title: "Help from Kizhinanyam Narasimha Temple to Wayanad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/229562/help-from-kizhinanyam-narasimha-temple-to-wayanad"
published_at: "2024-08-19T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c36d4ce2b6d_kizhinjanyam.JPG"
keywords: []
---

# കിഴിഞ്ഞാണ്യം നരസിംഹ ക്ഷേത്രത്തിന്റെ സഹായം വയനാടിന് 

> **Lead Summary:** **പേരാമ്പ്ര:** കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നാണ് വയനാട്ടിലെ ഉരുള്‍പൊട്ടല്‍.

## Article Content

**പേരാമ്പ്ര:** കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നാണ് വയനാട്ടിലെ ഉരുള്‍പൊട്ടല്‍.

വയനാട്ടിലെ ദുരിതം അനുഭവിക്കുന്ന ജനങ്ങളോട് കൈകോര്‍ക്കാന്‍ കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച പണം ക്ഷേത്രം രക്ഷാധികാരി ഗ്രാന്‍ഡ് ഹൗസ് ഗോവിന്ദന്‍ പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന് കൈമാറി.

ക്ഷേത്രം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് നാല്പതിനായിരം രൂപയുടെ ബാങ്ക് ഡ്രാഫ്റ്റാണ് എംഎല്‍എക്ക് കൈമാറിയത്. ക്ഷേത്ര സമിതി പ്രസിഡണ്ട് ശ്രീലകം സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി സി.ടി. രാധാകൃഷ്ണന്‍ സ്വാഗതവും പുനരുദ്ധാരണ സമിതി കണ്‍വീനര്‍ ധര്‍മ്മരാജന്‍ പൈത്തോടി നന്ദിയും പറഞ്ഞു.

സരോജിനി അമ്മ ശിവപുരി, ഹര്‍ഷകുമാര്‍ ചന്ദ്രന്‍ പടിഞ്ഞാറക്കര, മഠത്തില്‍ സുരേഷ് ബാബു, സത്യനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/229562/help-from-kizhinanyam-narasimha-temple-to-wayanad)