---
title: "റീ ബില്‍ഡ് വയനാട്; ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി സമാഹരിച്ച തുക  കൈമാറി"
english_title: "Rebuild Wayanad; DYFI PeramBra Block Committee handed over the amount collected"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/229573/rebuild-wayanad-dyfi-perambra-block-committee-handed-over-the-amount-collected"
published_at: "2024-08-19T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c374c821f99_dyfi.JPG"
keywords: []
---

# റീ ബില്‍ഡ് വയനാട്; ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി സമാഹരിച്ച തുക  കൈമാറി

> **Lead Summary:** **പേരാമ്പ്ര: **ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ വയനാട് ദുരന്തബാധിതര്‍ക്ക് വീടുകള്‍ വച്ച് നല്‍കാന്‍ ഫണ്ടുകള്‍ സമാഹരിച്ച ഒന്നാം ഘട്ട ഫണ്ട് 13 ലക്ഷം രൂപ ജില്ലാ കമ്മിറ്റിക്ക് കൈമാറി.

## Article Content

**പേരാമ്പ്ര: **ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ വയനാട് ദുരന്തബാധിതര്‍ക്ക് വീടുകള്‍ വച്ച് നല്‍കാന്‍ ഫണ്ടുകള്‍ സമാഹരിച്ച ഒന്നാം ഘട്ട ഫണ്ട് 13 ലക്ഷം രൂപ ജില്ലാ കമ്മിറ്റിക്ക് കൈമാറി.

വയനാട് റീബില്‍ഡ് ക്യാമ്പയിനിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിക്കുകീഴിലെ വിവിധ മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമാഹരിച്ച തുകയാണ് കൈമാറിയത്.

പേരാമ്പ്ര എകെജി മന്ദിരത്തില്‍ വെച്ച് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി വി.കെ അമര്‍ഷാഹി ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍ ടി.കെ സുമേഷിന് കൈമാറി.

വിവിധ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് റീ ബില്‍ഡ് ക്യാമ്പയിന്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. 15 മേഖലാ കമ്മിറ്റികളുടെ കീഴില്‍ പഴയ സാധനങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തിയും പ്രവര്‍ത്തകരുടെ വേതനം സമാഹരിച്ചും തട്ടുകടകളും മീന്‍ കച്ചവടവും നടത്തിയും നാളികേരം വില്‍പ്പന നടത്തിയും വിവിധ ചാലഞ്ചുകള്‍ നടത്തിയുമാണ് ഫണ്ട് സമാഹരിക്കുന്നത്.

ആദ്യഘട്ട ഫണ്ട് കൈമാറുന്ന ചടങ്ങില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് എം.എം ജിജേഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ആര്‍ ബിനില്‍ രാജ്, ബ്ലോക്ക് കമ്മറ്റി അംഗം കെ.പി അഖിലേഷ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/229573/rebuild-wayanad-dyfi-perambra-block-committee-handed-over-the-amount-collected)