---
title: "വനിതകള്‍ക്ക് തയ്യല്‍ മെഷീന്‍ വിതരണം നടത്തി"
english_title: "Sewing machines distributed to women"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/229647/sewing-machines-distributed-to-women"
published_at: "2024-08-20T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c42a6ce0d6a_father.png"
keywords: []
---

# വനിതകള്‍ക്ക് തയ്യല്‍ മെഷീന്‍ വിതരണം നടത്തി

> **Lead Summary:** **പേരാമ്പ്ര:** നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ സാമ്പത്തിക സഹായത്തോടെ സെന്റ് തോമസ് അസോസിയേഷന്‍ ഫോര്‍ റൂറല്‍ സര്‍വീസ് നടപ്പിലാക്കുന്ന സാമൂഹിക ഉപജീവന സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് തയ്യല്‍ മെഷീന്‍ വിതരണവും ഉപജീവന സംരംഭകര്‍ക്കുള്ള ധനസഹായ വിതരണവും നടത്തി.

## Article Content

**പേരാമ്പ്ര:** നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ സാമ്പത്തിക സഹായത്തോടെ സെന്റ് തോമസ് അസോസിയേഷന്‍ ഫോര്‍ റൂറല്‍ സര്‍വീസ് നടപ്പിലാക്കുന്ന സാമൂഹിക ഉപജീവന സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് തയ്യല്‍ മെഷീന്‍ വിതരണവും ഉപജീവന സംരംഭകര്‍ക്കുള്ള ധനസഹായ വിതരണവും നടത്തി.

മുതുകാട് പാരീഷ് ഹാളില്‍ നടന്ന പരിപാടി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാര്‍സ് ഡയറക്ടര്‍ ഫാ. ജോസ് പ്രകാശ്  അധ്യക്ഷത വഹിച്ചു.

മുതുകാട് ക്രിസ്തു രാജ ദേവാലയ വികാരി ഫാ. കുര്യാക്കോസ് കൊച്ചു കൈപ്പേല്‍ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാര്‍സ് പ്രൊജക്ട് ഡയറക്ടര്‍ റോബിന്‍ മാത്യു കടമല, എ.എന്‍. പ്രദീഷ്, ജോമോന്‍ എന്നിവര്‍ പ്രസംഗിച്ചു. 49 വനിതകള്‍ക്കാണ് 50% സബ്‌സിഡിയില്‍ ചടങ്ങില്‍ തയ്യല്‍ മെഷീന്‍വിതരണംചെയ്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/229647/sewing-machines-distributed-to-women)