---
title: "സാഹിത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു"
english_title: "A literary quiz competition was organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/229658/a-literary-quiz-competition-was-organized"
published_at: "2024-08-20T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c42f3fb6104_sahithyam.png"
keywords: []
---

# സാഹിത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** വിദ്യാരംഗം കലാസാഹിത്യം വേദിയുടെ ആഭിമുഖ്യത്തില്‍ നൊച്ചാട് എഎംഎല്‍പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി സാഹിത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** വിദ്യാരംഗം കലാസാഹിത്യം വേദിയുടെ ആഭിമുഖ്യത്തില്‍ നൊച്ചാട് എഎംഎല്‍പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി സാഹിത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു.

വിദ്യാരംഗം കോഡിനേറ്റര്‍ ആഷിത കെ വി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രധാന അധ്യാപിക എ.കെ അസ്മ പരിപാടി ഉദ്ഘാടനം ചെയ്തു.

റിട്ടയേര്‍ഡ് അധ്യാപകന്‍ എന്‍ പത്മനാഭന്‍ മാസ്റ്റര്‍ ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി.നിഷീദ ഫിയാസ്,സാജിത സിദ്ധീഖ്,റംഷീന എന്നിവര്‍ യഥാക്രമം 1 ,2 ,3 സ്ഥാനങ്ങള്‍ നേടി.ലിനിയ കെ എ സ്വാഗതവും റിയാസ് എന്‍ നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/229658/a-literary-quiz-competition-was-organized)