---
title: " വയനാടിനെ ചേര്‍ത്തുപിടിക്കാന്‍ ഭക്ഷ്യമേള"
english_title: " Food Festival To Hold Wayanad Together"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/229672/food-festival-to-hold-wayanad-together"
published_at: "2024-08-20T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4399f213d8_nss.png"
keywords: []
---

#  വയനാടിനെ ചേര്‍ത്തുപിടിക്കാന്‍ ഭക്ഷ്യമേള

> **Lead Summary:** **കായണ്ണ: **കായണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഭക്ഷ്യമേള നടത്തി.

## Article Content

**കായണ്ണ: **കായണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഭക്ഷ്യമേള നടത്തി.

പരിപാടി കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശശി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.വി ബിന്‍ഷ ആദ്യവില്പന നടത്തി. കുട്ടികള്‍ വീട്ടില്‍ നിന്നും തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങളാണ് മേളയില്‍ വില്‍പ്പന നടത്തിയത്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌കൈമാറും.

പി.ടി.എ പ്രസിഡണ്ട് പി.കെ ഷിജു, പ്രിന്‍സിപ്പാള്‍ ടി.ജെ പുഷ്പവല്ലി, പ്രധാനധ്യാപകന്‍ എം. ഭാസ്‌കരന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എം.എം സുബീഷ്, അധ്യാപകരായ സി സോണിയ, പ്രജീഷ് തത്തോത്ത്, റഷീദ് പുത്തന്‍പുര, കെ.ജി ഷീനുരാജ്, സി.ബി അലക്സ്, വി.കെ സരിത, എന്‍എസ്എസ് വളണ്ടിയര്‍ ലീഡര്‍ മാരായ ശ്രിയ എസ് ജിത്ത്, ആകാശ്, ശ്രീനന്ദ, സുകൃത എന്നിവര്‍സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/229672/food-festival-to-hold-wayanad-together)