---
title: " കര്‍ഷക ദിനത്തില്‍ കര്‍ഷകരെ ആദരിച്ചു"
english_title: " Food Festival To Hold Wayanad Together"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/229686/food-festival-to-hold-wayanad-together"
published_at: "2024-08-20T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c44126d80f0_karshakar.png"
keywords: []
---

#  കര്‍ഷക ദിനത്തില്‍ കര്‍ഷകരെ ആദരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍: **കര്‍ഷക ദിനത്തില്‍ ചെറുവണ്ണൂര്‍ മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് മണ്ഡലത്തിലെ പ്രമുഖ കര്‍ഷകരെ ആദരിച്ചു. ഇ. രാജന്‍ നായര്‍, നിടുംമ്പ്രത്തു പൊയില്‍ കണാരന്‍ നമ്പിയാര്‍, സി.എം. ഇബ്രായി, എന്‍.ടി. ഗോപാലന്‍, യുവ കര്‍ഷകനായ എ.കെ. നന്ദന്‍ എന്നിവരെയാണ് ആദരിച്ചത്.

## Article Content

**ചെറുവണ്ണൂര്‍: **കര്‍ഷക ദിനത്തില്‍ ചെറുവണ്ണൂര്‍ മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് മണ്ഡലത്തിലെ പ്രമുഖ കര്‍ഷകരെ ആദരിച്ചു. ഇ. രാജന്‍ നായര്‍, നിടുംമ്പ്രത്തു പൊയില്‍ കണാരന്‍ നമ്പിയാര്‍, സി.എം. ഇബ്രായി, എന്‍.ടി. ഗോപാലന്‍, യുവ കര്‍ഷകനായ എ.കെ. നന്ദന്‍ എന്നിവരെയാണ് ആദരിച്ചത്.

കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ടി.പി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് പ്രസിഡണ്ടുമായ വി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പട്ടയാട്ട് അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി എം.പി. കുഞ്ഞികൃഷ്ണന്‍, കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി പി.പി. ഗോപാലന്‍, സംസ്‌ക്കാര സാഹിതി നിയോജക മണ്ഡലം സെക്രട്ടറി വിജയന്‍ ആവള, കര്‍ഷക കോണ്‍ഗ്രസ് നേതാവ് കുഞ്ഞിരാമന്‍ തിരുവോത്ത്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് നജീബ്, വി. കുഞ്ഞിക്കേളപ്പന്‍, പ്രശാന്ത് നിരയില്‍, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പ്രവിത, കെ അബ്ദുള്ള, ബാബു നിരയില്‍ എന്നിവര്‍ സംസാരിച്ചു. ബാലകൃഷ്ണന്‍ പിലാറത്ത് സ്വാഗതവും ജയ്കിഷ് എടത്തില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/229686/food-festival-to-hold-wayanad-together)