---
title: "അരിക്കുളം ഉട്ടേരി ആറാം വാര്‍ഡ് കല്ലട തായ തോടും റോഡും പരിസരവും ശുചീകരിച്ചു"
english_title: "Arikkulam Utteri 6th Ward Kallada Thay Thodu cleaned the road and its surroundings"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22976/arikkulam-utteri-6th-ward-kallada-thay-thodu-cleaned-the-road-and-its-surroundings"
published_at: "2022-01-27T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f2982a1f094_0000 WATERMARK.jpg"
keywords: []
---

# അരിക്കുളം ഉട്ടേരി ആറാം വാര്‍ഡ് കല്ലട തായ തോടും റോഡും പരിസരവും ശുചീകരിച്ചു

> **Lead Summary:** ** അരിക്കുളം:** അരിക്കുളം ഉട്ടേരി ആറാം വാര്‍ഡ് കല്ലട തായ തോടും റോഡും പരിസരവും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇടക്കാലത്തായി ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടം നടന്നിരുന്ന ഈ പ്രദേശം ഒരു പറ്റം നാട്ടുകാര്‍ കൂടിച്ചേര്‍ന്ന് ജാഗ്രതാ സമിതിക്ക് രൂപം നല്‍കി. പിന്നീട് ഈ പരിസരം ജാഗ്രതാ സമിതിയുടെ നിരീക്ഷണത്തിലായി.

## Article Content

** അരിക്കുളം:** അരിക്കുളം ഉട്ടേരി ആറാം വാര്‍ഡ് കല്ലട തായ തോടും റോഡും പരിസരവും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇടക്കാലത്തായി ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടം നടന്നിരുന്ന ഈ പ്രദേശം ഒരു പറ്റം നാട്ടുകാര്‍ കൂടിച്ചേര്‍ന്ന് ജാഗ്രതാ സമിതിക്ക് രൂപം നല്‍കി. പിന്നീട് ഈ പരിസരം ജാഗ്രതാ സമിതിയുടെ നിരീക്ഷണത്തിലായി.

ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പരിസര ശുചീകരണ പ്രവര്‍ത്തനത്തിന് ജാഗ്രതാ സമിതി നേതൃത്വം നല്‍കി. വാര്‍ഡ് അംഗം എം. പ്രകാശന്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.എന്‍. അടിയോടി, റിയാസ് ഊട്ടേരി, ഇ.പി. രാഗേഷ്, ടി.കെ. ശശി, രവി ചാലയില്‍, സി.എം. കൃഷ്ണന്‍, സി.എം.വിനോദന്‍, വി.എം. രതിഷ്, മഹിത ശശി, സൗദ നാസര്‍, ടി. ഉസ്മാന്‍, എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22976/arikkulam-utteri-6th-ward-kallada-thay-thodu-cleaned-the-road-and-its-surroundings)