---
title: "ജനറല്‍ ബോഡിയും സഹകാരി സംഗമവും "
english_title: "General Body and Associate Meeting at kuttiadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/229790/general-body-and-associate-meeting-at-kuttiadi"
published_at: "2024-08-20T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4a4af600aa_kalima.jpg"
keywords: []
---

# ജനറല്‍ ബോഡിയും സഹകാരി സംഗമവും 

> **Lead Summary:** **കുറ്റ്യാടി: **കലിമ ഫൗണ്ടേഷന്‍ കുറ്റ്യാടിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജനറല്‍ ബോഡിയും സഹകാരി സംഗമവും സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി: **കലിമ ഫൗണ്ടേഷന്‍ കുറ്റ്യാടിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജനറല്‍ ബോഡിയും സഹകാരി സംഗമവും സംഘടിപ്പിച്ചു.

സ്വാതന്ത്ര്യദിനത്തില്‍ കുറ്റ്യാടി ഐഡിയല്‍ ക്യാമ്പസില്‍ നടന്ന പരിപാടി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഒ.ടി. നഫീസ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ സാമൂഹിക പ്രസ്ഥാനമെന്ന നിലയിലുള്ള കലിമയുടെ പ്രവര്‍ത്തനങ്ങള്‍ കുറ്റ്യാടിയുടെ വളര്‍ച്ചയില്‍ തനതായ പങ്കുവഹിക്കുന്നതായി ഒ.ടി. നഫീസ എടുത്തു പറഞ്ഞു.

ഖാലിദ് മൂസ നദ്‌വി അധ്യക്ഷത വഹിച്ചു. പുതിയ പ്രവര്‍ത്തന വര്‍ഷത്തില്‍ 5 വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ കലിമക്ക് പദ്ധതിയുണ്ടെന്ന് അധ്യക്ഷന്‍ ജനറല്‍ബോഡിയെ അറിയിച്ചു. കലിമ ജനറല്‍ സെക്രട്ടറി ടി.കെ. കുഞ്ഞബ്ദുല്ല റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കലിമ എക്‌സിക്യൂട്ടീവ് അംഗം കെ.സി. കുഞ്ഞമ്മദ് സ്വാഗതവും സെക്രട്ടറി അബ്ദുല്ലാ സല്‍മാന്‍ നന്ദിയും പറഞ്ഞു. റഷീദലി കണ്ണോത്ത് ഖുര്‍ആന്‍ പാരായണം നടത്തി. ഫിയഫൈസല്‍ സജ ജാഫര്‍ എന്നിവര്‍ ഗാനമാലപിച്ചു.

കലിമയുടെ ഖുര്‍ആന്‍ പരിഭാഷാ പ്രചാരണ പദ്ധതിയുടെ ഉദ്ഘാനം കള്ളാട് മസ്ജിദുല്‍ ഫുര്‍ഖാന് കോപ്പി നല്‍കി കൊണ്ട് കളത്തില്‍ മുനീറ നിര്‍വ്വഹിച്ചു. ആശംസ നേര്‍ന്ന് എ.സി. അബ്ദുല്‍ മജീദ്,ഹാഷിം നമ്പാട്ടില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/229790/general-body-and-associate-meeting-at-kuttiadi)