---
title: "ആശുപത്രി പരിസരത്ത് തെരുവുവിളക്കുകള്‍ പ്രകാശിക്കുന്നില്ല; പരിഹാരം കാണണമെന്ന് ആവശ്യം"
english_title: "Street lights are not lit in the hospital premises; The solution should be found"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/229802/street-lights-are-not-lit-in-the-hospital-premises-the-solution-should-be-found"
published_at: "2024-08-20T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4b48e14687_vilakk5.jpg"
keywords: []
---

# ആശുപത്രി പരിസരത്ത് തെരുവുവിളക്കുകള്‍ പ്രകാശിക്കുന്നില്ല; പരിഹാരം കാണണമെന്ന് ആവശ്യം

> **Lead Summary:** പേരാമ്പ്ര: താലൂക്ക് ആശുപത്രി പരിസരത്ത് തെരുവിളക്കുകള്‍ പ്രകാശിക്കാതായിട്ട് കാലങ്ങളായിരിക്കുന്നു. ആശുപത്രിയില്‍ കിടത്തിചികിത്സയിലിരിക്കുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും ആശുപത്രി പരിസരങ്ങളില്‍ രോഗികളുമായെത്തി പാര്‍ക്ക് ചെയ്യുന്ന വാഹന ഡ്രൈവര്‍മാര്‍ക്കും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

## Article Content

പേരാമ്പ്ര: താലൂക്ക് ആശുപത്രി പരിസരത്ത് തെരുവിളക്കുകള്‍ പ്രകാശിക്കാതായിട്ട് കാലങ്ങളായിരിക്കുന്നു. ആശുപത്രിയില്‍ കിടത്തിചികിത്സയിലിരിക്കുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും ആശുപത്രി പരിസരങ്ങളില്‍ രോഗികളുമായെത്തി പാര്‍ക്ക് ചെയ്യുന്ന വാഹന ഡ്രൈവര്‍മാര്‍ക്കും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

ഏഴോളം ഗ്രാമപഞ്ചായത്തുകള്‍ക്ക് ഏക ആശ്രയമാണ് ഈ ആശുപത്രി. കൂടാതെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, മൃഗാശുപത്രി, മിനി ഇന്‍ഡസ്ട്രിയല്‍ എന്നിവിടങ്ങളിലേക്ക് കല്ലോട് ബസ്റ്റോപ്പില്‍ നിന്നും ആളുകള്‍ നടന്നും വാഹങ്ങളിലും സഞ്ചരിക്കുന്ന കനാല്‍ റോഡില്‍ കൈവരികള്‍ ഇല്ല. ഇതേ കനാല്‍ പരിസരത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന കുട്ടികളുടെ സ്‌പെഷ്യലിസ്റ്റ് ഉള്‍പ്പെടെ മൂന്നിലധികം ഡോക്ടര്‍മാര്‍ ഉള്ളതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടുന്ന രോഗികള്‍ കൂട്ടമായി എത്തുകയും ചെയ്യുന്നുണ്ട്.

സ്വാകാര്യ കോളേജും ഗവണ്മെന്റ്  കോളേജും ഇതേ പരിസരത്തായതില്‍ വിദ്യാര്‍ത്ഥികളും കനാല്‍ റോഡ് ഉപയോഗിക്കുന്നുണ്ട്. കൈവരികള്‍ ഇല്ലാത്തത് വലിയ അപകടാവസ്ഥയിലാണ് ഇപ്പോള്‍ ഉള്ളത്. മേല്പറഞ്ഞ കാര്യങ്ങളില്‍ അധികൃതരുടെ അടിയന്തിര ശ്രദ്ധയുണ്ടാവണമെന്ന് പൊതുപ്രവര്‍ത്തകന്‍ പ്രസൂണ്‍ കല്ലോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/229802/street-lights-are-not-lit-in-the-hospital-premises-the-solution-should-be-found)