---
title: "ഹസ്ത സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ അക്കാദമി പ്രവര്‍ത്തനമാരംഭിച്ചു "
english_title: "Hasta Civil Service Foundation Academy started functioning"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/229807/hasta-civil-service-foundation-academy-started-functioning"
published_at: "2024-08-20T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4ae5f40579_1_hastha.jpg"
keywords: []
---

# ഹസ്ത സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ അക്കാദമി പ്രവര്‍ത്തനമാരംഭിച്ചു 

> **Lead Summary:** **പേരാമ്പ്ര :** ജീവകാരുണ്യ സാമൂഹ്യ രംഗത്ത് സേവന പ്രവര്‍ത്തനങ്ങളുമായി പുത്തന്‍ കാല്‍വെപ്പ് നടത്തിയ ഹസ്ത ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഹസ്ത സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ അക്കാദമി പ്രവര്‍ത്തനമാരംഭിച്ചു.

## Article Content

**പേരാമ്പ്ര :** ജീവകാരുണ്യ സാമൂഹ്യ രംഗത്ത് സേവന പ്രവര്‍ത്തനങ്ങളുമായി പുത്തന്‍ കാല്‍വെപ്പ് നടത്തിയ ഹസ്ത ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഹസ്ത സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ അക്കാദമി പ്രവര്‍ത്തനമാരംഭിച്ചു.

സിവില്‍ സര്‍വ്വീസ് മേഖലകളില്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികളെ ആ മേഖലകളിലേക്ക് കൈപിടിച്ചുയര്‍ത്തി കൊണ്ടു വരുക എന്ന ലക്ഷ്യത്തോടെയാണ് ഹസ്ത സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ അക്കാദമിക്ക് തുടക്കം കുറിച്ചത്.

ഐഎഎസ്. ഐപിഎസ് പ്രവേശന പരീക്ഷകളില്‍ വിജയം നേടുന്നതിനാവശ്യമായ യോഗ്യത നേടുന്നതിനായി ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെയാണ് ഫൗണ്ടേഷന്‍ കോഴ്സുകളിലേക്ക് എഴുത്തു പരീക്ഷകളിലൂടെ തെരഞ്ഞെടുത്തത്. മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍സൈന്‍ ഐഎഎസ് അക്കാദമിയുമായി സഹകരിച്ചാണ് ഹസ്ത സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ അക്കാദമിയുടെ പ്രവര്‍ത്തനം.

പേരാമ്പ്ര ദയ പാലിയേറ്റീവ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റിട്ട. സൂപ്രണ്ട് ഓഫ് പൊലീസ് സി.ടി. ടോം ഐപിഎസ്, ഹസ്ത സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ അക്കാദമിയുടെ ഉദ്ഘാടനം ചെയ്തു. ഹസ്ത ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു.

സിവില്‍ സര്‍വ്വീസ് അക്കാദമിയെ കുറിച്ച് റഹൂഫ് എന്‍സൈന്‍ വിശദീകരിച്ചു. പ്രമുഖ മോട്ടിവേഷന്‍ ട്രയിനറും അക്കാദമിക്ക് മെജിഷ്യനുമായ അനില്‍ പരപ്പനങ്ങാടി ക്ലാസ് എടുത്തു.

കെ. പ്രദീപന്‍, ബാബു ചാത്തോത്ത്, ഇ.എം. പത്മിനി, എം.എം. സമീര്‍. വി.കെ. രമേശന്‍, വി. ആലീസ് മാത്യു, പി.എം. പ്രകാശന്‍, രേഷ്മ പൊയിലില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹസ്ത സെക്രട്ടറി ഒ.എം. രാജന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.വി. ശശികുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/229807/hasta-civil-service-foundation-academy-started-functioning)