---
title: "ചക്കിട്ടപാറ ടൗണില്‍ പൊതു ശൗചാലയം നാടിനു സമര്‍പ്പിച്ചു "
english_title: "Public toilet in Chakkitapara town dedicated to Nadu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/22986/public-toilet-in-chakkitapara-town-dedicated-to-nadu"
published_at: "2022-01-27T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f2ad631281b_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ചക്കിട്ടപാറ ടൗണില്‍ പൊതു ശൗചാലയം നാടിനു സമര്‍പ്പിച്ചു 

> **Lead Summary:** **ചക്കിട്ടപാറ: **ഗ്രാമപഞ്ചായത്ത് ചക്കിട്ടപാറ ടൗണില്‍ നിര്‍മ്മിച്ച പൊതു ശൗചാലയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിസന്റ് ചിപ്പി മനോജ് അദ്ധ്യക്ഷയായി.

## Article Content

**ചക്കിട്ടപാറ: **ഗ്രാമപഞ്ചായത്ത് ചക്കിട്ടപാറ ടൗണില്‍ നിര്‍മ്മിച്ച പൊതു ശൗചാലയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിസന്റ് ചിപ്പി മനോജ് അദ്ധ്യക്ഷയായി.

ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മ്മാന്‍ ഇ.എം ശ്രീജിത്ത്, മെംമ്പര്‍മാരായ സി.കെ ശശി, ബിന്ദു സജി, രാജേഷ് തറവട്ടത്ത്, സി.ഡി.എസ് ചെയര്‍പ്പേഴ്‌സണ്‍ ശോഭ പട്ടാണികുന്നുമ്മല്‍, വ്യാപാര വ്യവസായ് ഏകോപനസമിതി പ്രസിഡന്റ് ബെന്നി ബെല്‍വ്വ എന്നിവര്‍ സംസാരിച്ചു.

പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും 5 ലക്ഷം ചെലവഴിച്ചാണു പൂര്‍ത്തീകരിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/22986/public-toilet-in-chakkitapara-town-dedicated-to-nadu)