---
title: "കോണ്‍ഗ്രസ് ഓഫീസ് അക്രമം; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു "
english_title: "Congress office violence; All the accused were acquitted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/229905/congress-office-violence-all-the-accused-were-acquitted"
published_at: "2024-08-21T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c596d08ef08_akki.jpg"
keywords: []
---

# കോണ്‍ഗ്രസ് ഓഫീസ് അക്രമം; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു 

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്രയിലെ കോണ്‍ഗ്രസ് ഓഫീസ് അക്രമം കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ടവരെ വെറുതെ വിട്ടു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്രയിലെ കോണ്‍ഗ്രസ് ഓഫീസ് അക്രമം കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ടവരെ വെറുതെ വിട്ടു.

മണ്ഡലം സെക്രട്ടറി വി. കുഞ്ഞമ്മത്, വൈസ് പ്രസിഡണ്ട് ഇസ്മയില്‍ കമ്മന, മണ്ഡലം കമ്മറ്റി അംഗം അജ്മല്‍, ശിഹാബ്, ഷംസീര്‍ എന്നീ അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയാണ് കോഴിക്കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്.

2019 ആഗസ്റ്റില്‍ ഉദഘാടനം ചെയ്യാന്‍ നിശ്ചയിച്ചതിന്റെ ദിവസങ്ങള്‍ക്ക് മുമ്പാണ് പേരാമ്പ്രയിലെ പുതിയ കോണ്‍ഗ്രസ് ഓഫീസ് കെട്ടിടം തകര്‍ക്കപ്പെട്ടത്.

പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താലും എസ്ഡിപിഐ മണ്ഡലം കമ്മറ്റി ഓഫീസിനെതിരെ കല്ലേറും അക്രമവും നടത്തിയിരുന്നു. പ്രതികള്‍ക്ക് വേണ്ടി അഡ്വ: എം.പി. അബ്ദുല്‍ ലത്തീഫ്, അഡ്വ: രാജു പി അഗസ്റ്റിന്‍, അഡ്വ: റഫീഖ് എന്നിവര്‍ കോടതിയില്‍ ഹാജരായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/229905/congress-office-violence-all-the-accused-were-acquitted)