---
title: "  മുയിപ്പോത്ത് വെണ്ണാറോട് എല്‍പി സ്‌ക്കൂളിലെ കുട്ടികള്‍ക്ക് കൃഷി അറിവുകള്‍ പകര്‍ന്ന് പപ്പേട്ടന്‍"
english_title: "  Pappettan Imparts Farming Knowledge To The Children Of Vennarode LP School In Muipoth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/230067/pappettan-imparts-farming-knowledge-to-the-children-of-vennarode-lp-school-in-muipoth"
published_at: "2024-08-21T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c5f9af3ef19_karshakar.png"
keywords: []
---

#   മുയിപ്പോത്ത് വെണ്ണാറോട് എല്‍പി സ്‌ക്കൂളിലെ കുട്ടികള്‍ക്ക് കൃഷി അറിവുകള്‍ പകര്‍ന്ന് പപ്പേട്ടന്‍

> **Lead Summary:** **വെണ്ണാറോട്:** കര്‍ഷകദിനത്തോടനുബന്ധിച്ച് മുയിപ്പോത്ത് വെണ്ണാറോട് എല്‍.പി സ്‌കൂളില്‍ ജില്ലയിലെ മികച്ച സംയോജിത കര്‍ഷക പുരസ്‌കാര ജേതാവ് ആവള പൂളക്കണ്ടി കെ.ടി പത്മനാഭന്‍ എന്ന പപ്പേട്ടന്‍ കുട്ടികളുമായി കൃഷി അറിവുകള്‍ പങ്കുവെച്ചു.

## Article Content

**വെണ്ണാറോട്:** കര്‍ഷകദിനത്തോടനുബന്ധിച്ച് മുയിപ്പോത്ത് വെണ്ണാറോട് എല്‍.പി സ്‌കൂളില്‍ ജില്ലയിലെ മികച്ച സംയോജിത കര്‍ഷക പുരസ്‌കാര ജേതാവ് ആവള പൂളക്കണ്ടി കെ.ടി പത്മനാഭന്‍ എന്ന പപ്പേട്ടന്‍ കുട്ടികളുമായി കൃഷി അറിവുകള്‍ പങ്കുവെച്ചു.

സംയോജിത കൃഷിരീതികളെയും ജൈവ കൃഷിയെയും കുറിച്ച് കുട്ടികള്‍ക്ക് ക്ലാസ് നല്‍കി. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

പപ്പേട്ടന്റെ കൃഷി അറിവുകള്‍ക്ക് കാതോര്‍ക്കാന്‍ രക്ഷിതാക്കളും എത്തിയിരുന്നു.സ്‌കൂളിന്റെ ഉപഹാരം വാര്‍ഡ് മെമ്പര്‍ ഇ.കെ സുബൈദയും ഹെഡ്മിസ്ട്രസ് പി. സിന്ധു ടീച്ചറും കൂടി നല്‍കി. ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് സതീഷ് കെ.എം അധ്യക്ഷതവഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/230067/pappettan-imparts-farming-knowledge-to-the-children-of-vennarode-lp-school-in-muipoth)