---
title: "പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയായിരുന്ന വിളയിൽ ഫസീലയെ അനുസ്മരിച്ചു"
english_title: "Vilail Faseela, who was a famous Mappilapat singer, was remembered"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/230108/vilail-faseela-who-was-a-famous-mappilapat-singer-was-remembered"
published_at: "2024-08-21T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c624438050e_jaseela.JPG"
keywords: []
---

# പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയായിരുന്ന വിളയിൽ ഫസീലയെ അനുസ്മരിച്ചു

> **Lead Summary:** **കോഴിക്കോട് :** പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയായിരുന്ന വിളയിൽ ഫസീലയെ അനുസ്മരിച്ചു. മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീലയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.

## Article Content

**കോഴിക്കോട് :** പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയായിരുന്ന വിളയിൽ ഫസീലയെ അനുസ്മരിച്ചു. മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീലയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.

 ദേശീയ ജനറൽ സെക്രട്ടറി കുന്ദമംഗലം സി.കെ ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. ഷിഹാബുദ്ദീൻ കീഴിശ്ശേരി, അഫ് മിഷ് കുന്ദമംഗലം, സി.കെ അമീർ, എ.പി  വിജയൻ , സി.കെ അജ്മൽ, ആഷിഖ് പതിമംഗലം, നാഫിഹ് കിഴക്കോത്ത്, ജസാർ എടവണ്ണപ്പാറ, റസിയാ ബീഗം, നാരായണൻ വിളയിൽ തുടങ്ങിയവർ സംസാരിച്ചു.

മുസ്തഫ മായനാട് സ്വാഗതവും ജംഷീർ കാവന്നൂർ നന്ദിയും പറഞ്ഞു. തുടർന്ന് വിളയിൽ ഫസീലയുടെ ഗാനങ്ങളുടെ ആലാപനവും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/230108/vilail-faseela-who-was-a-famous-mappilapat-singer-was-remembered)