---
title: "കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് വടകരയില്‍ തുടക്കമായി "
english_title: "Kerala Police Officers Association state conference started in Vadaka"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/230187/kerala-police-officers-association-state-conference-started-in-vadaka"
published_at: "2024-08-22T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c6d064e0803_appaaa.JPG"
keywords: []
---

# കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് വടകരയില്‍ തുടക്കമായി 

> **Lead Summary:** **വടകര: **കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് വടകരയില്‍ തുടക്കമായി. വ്യാഴം, വെള്ളി ശനി ദിവസങ്ങളില്‍ ഇരിങ്ങല്‍ സര്‍ഗാലയിലാണ് സമ്മേളനം നടക്കുന്നത്. ഇന്ന് കാലത്ത് സംസ്ഥാന പ്രസിഡന്റ് ആര്‍. പ്രശാന്ത് പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് തുടക്കമായി.

## Article Content

**വടകര: **കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് വടകരയില്‍ തുടക്കമായി. വ്യാഴം, വെള്ളി ശനി ദിവസങ്ങളില്‍ ഇരിങ്ങല്‍ സര്‍ഗാലയിലാണ് സമ്മേളനം നടക്കുന്നത്. ഇന്ന് കാലത്ത് സംസ്ഥാന പ്രസിഡന്റ് ആര്‍. പ്രശാന്ത് പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് തുടക്കമായി.

തുടര്‍ന്ന് മണ്‍മറഞ്ഞ രക്തസാക്ഷികള്‍ക്ക് അനുസ്മരണമൊരുക്കി രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.

സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്ന് യാത്രയയപ്പ് യോഗവും പ്രതിനിധി സമ്മേളനവുമാണ് നടക്കുന്നത്. പ്രതിനിധി സമ്മേളനം റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേംജി കെ. നായര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് ആര്‍. പ്രശാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്  കെ.ആര്‍. ഷെമിമോള്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജു റിപ്പോര്‍ട്ടും, സംസ്ഥാന ട്രഷറര്‍ കെ.എസ്. ഔസേഫ് വരവ് ചെലവ് കണക്കും, ആഡിറ്റ് കമ്മിറ്റി അംഗം ആര്‍.കെ. ജ്യോതിഷ് ആഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിക്കും. ഭാവി നയരേഖ അവതരണം സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.പി. മഹേഷും സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഷാജി പ്രമേയങ്ങളും അവതരിപ്പിക്കും.

എം.ആര്‍. അജിത് കുമാര്‍ ഐപിഎസ് (എഡിജിപി എല്‍/ഒ), വി.കെ. അബ്ദു റഹ്‌മാന്‍ (ചെയര്‍മാന്‍, പയ്യോളി മുന്‍സിപ്പാലിറ്റി), പി. നിധിന്‍രാജ് ഐപിഎസ് (ജില്ലാ പൊലീസ് മേധാവി, കോഴിക്കോട് റൂറല്‍), എസ്.ആര്‍. ഷിനോദാസ് (സംസ്ഥാന പ്രസിഡന്റ്, കെപിഎ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.

നാളെ പ്രതി സമ്മേളനത്തിന് സമാപനമാവും. സമപന ദിവസമായ 24 ന് രാവിലെ 10 മണിക്ക് 'വളരുന്ന കേരളം വളരേണ്ട പൊലീസ്' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ നിയമ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കേരള മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ മെമ്പര്‍ കെ. ബൈജുനാഥ് മുഖ്യ പ്രഭാഷണം നടത്തും. വൈകീട്ട് മൂന്ന് മണിക്ക് പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

പട്ടിക ജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു, ഡിജിപി ആന്റ്  സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹെബ് ഐപിഎസ്, എഡിജിപി ഇന്റലിജന്‍സ് മനോജ് എബ്രഹാം ഐപിഎസ്, ഐജിപി, നോര്‍ത്ത് സോണ്‍ കെ. സേതുരാമന്‍ ഐപിഎസ്, കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി രാജ്പാല്‍ മീണ ഐപിഎസ്, ഡിഐജി തൃശ്ശൂര്‍ റെയ്ഞ്ച് തോംസണ്‍ ജോസ് ഐപിഎസ്, കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി പി നിതിന്‍രാജ് ഐപിഎസ്, കെപിഎസ്ഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി വി സുഗതന്‍, കെപിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.വി പ്രദീപന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/230187/kerala-police-officers-association-state-conference-started-in-vadaka)