---
title: "മലബാര്‍ ഗോള്‍ഡ് ആന്റ്  ഡയമണ്ട്സ് പേരാമ്പ്ര ഷോറൂമില്‍ ചെയിന്‍ ഫെസ്റ്റിന് തുടക്കമായി "
english_title: "Chain Fest started at Malabar Gold and Diamonds Perambra Showroom"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/230228/chain-fest-started-at-malabar-gold-and-diamonds-perambra-showroom"
published_at: "2024-08-22T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c6ea5cc12df_malabar_mela.JPG"
keywords: []
---

# മലബാര്‍ ഗോള്‍ഡ് ആന്റ്  ഡയമണ്ട്സ് പേരാമ്പ്ര ഷോറൂമില്‍ ചെയിന്‍ ഫെസ്റ്റിന് തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര:** മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് പേരാമ്പ്ര ഷോറൂമില്‍ ചെയിന്‍ ഫെസ്റ്റിന് തുടക്കമായി. ആഗസ്റ്റ് 21 മുതല്‍ 27 വരെ നീണ്ടു നില്‍ക്കുന്ന ചെയിന്‍ ഫെസ്റ്റില്‍ മെയ്ക്കിംഗ് ചാര്‍ജില്‍ സ്പഷ്യല്‍ ഡിസ്‌ക്കൗണ്ട് ഉള്‍പ്പെടെയുള്ള ഓഫറുകള്‍ ലഭ്യമാണ്.

## Article Content

**പേരാമ്പ്ര:** മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് പേരാമ്പ്ര ഷോറൂമില്‍ ചെയിന്‍ ഫെസ്റ്റിന് തുടക്കമായി. ആഗസ്റ്റ് 21 മുതല്‍ 27 വരെ നീണ്ടു നില്‍ക്കുന്ന ചെയിന്‍ ഫെസ്റ്റില്‍ മെയ്ക്കിംഗ് ചാര്‍ജില്‍ സ്പഷ്യല്‍ ഡിസ്‌ക്കൗണ്ട് ഉള്‍പ്പെടെയുള്ള ഓഫറുകള്‍ ലഭ്യമാണ്.

പേരാമ്പ്രക്ക് അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവം പകര്‍ന്നു നല്‍കിയ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സില്‍ വൈവിധ്യവും ആകര്‍ഷകവുമായ ആഭരണങ്ങളുടെ ശേഖരമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ചെയിന്‍ ഫെസ്റ്റ് 2024 ലെ ഡോ. എ.പി.ജെ അബ്ദുള്‍ കലാം ദേശീയ അവാര്‍ഡ് ജേതാവായ നര്‍ത്തകി കലാമണ്ഡലം ഷീന പ്രദീപ് ഉദ്ഘാടനം ചെയ്തു.

മലബാര്‍ ഗോള്‍ഡ് തലശ്ശേരി സ്റ്റോര്‍ ഹെഡ് ഷമീര്‍ അത്തോളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പേരാമ്പ്രയിലെ വ്യാപാര വ്യവസായ പ്രമുഖരായ അലങ്കാര്‍ ഭാസ്‌ക്കരന്‍, അഷ്റഫ് കുട്ടമ്പത്ത്, ഉദയ ബാലകൃഷ്ണന്‍ നായര്‍, ജോര്‍ജ്ജ് മുക്കള്ളില്‍, മലബാര്‍ ഗോള്‍ഡ് ഇന്‍വെസ്റ്റര്‍മാരായ കെ. ഇമ്പിച്ച്യാലി, തണ്ടോറ ഉമ്മര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഷോറൂം ഹെഡ് കെ.കെ. റനീഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് മാനേജ്മെന്റ് അംഗം അജയ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/230228/chain-fest-started-at-malabar-gold-and-diamonds-perambra-showroom)