---
title: "വയനാട്, വിലങ്ങാട് പ്രകൃതിദുരന്തത്തില്‍ അനുശോചനവും ആത്മപ്രകാശവും നടത്തി "
english_title: "Wayanad and Vilangad condoled and condoled the natural calamity"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/230233/wayanad-and-vilangad-condoled-and-condoled-the-natural-calamity"
published_at: "2024-08-22T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c6eecf18976_anushothanam.JPG"
keywords: []
---

# വയനാട്, വിലങ്ങാട് പ്രകൃതിദുരന്തത്തില്‍ അനുശോചനവും ആത്മപ്രകാശവും നടത്തി 

> **Lead Summary:** **ചെറുവണ്ണൂര്‍ :** ചെറുവണ്ണൂര്‍ മണ്ഡലം കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വയനാട്, വിലങ്ങാട് പ്രകൃതിദുരന്തത്തില്‍ അനുശോചനവും ആത്മപ്രകാശവും നടത്തി.

## Article Content

**ചെറുവണ്ണൂര്‍ :** ചെറുവണ്ണൂര്‍ മണ്ഡലം കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വയനാട്, വിലങ്ങാട് പ്രകൃതിദുരന്തത്തില്‍ അനുശോചനവും ആത്മപ്രകാശവും നടത്തി.

കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ടി.പി. നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടുമായ വി. ദാമോദരന്‍ അധ്യക്ഷ്യത വഹിച്ചു.

കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പട്ടയാട്ട് അബ്ദുള്ള, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി എം.പി. കുഞ്ഞികൃഷ്ണന്‍, നിയോജക മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.പി. ഗോപാലന്‍, സാംസ്‌ക്കാര സാഹിതി നിയോജക മണ്ഡലം സെക്രട്ടറി വിജയന്‍ ആവള, ടി.എം. ബാലന്‍, എന്‍.ആര്‍. രാഘവന്‍ നായര്‍, വി.പി. കുഞ്ഞബ്ദുള്ള, ബാബു നിരയില്‍, കെ.വി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.ടി. ഗോപാലന്‍ സ്വാഗതവും സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/230233/wayanad-and-vilangad-condoled-and-condoled-the-natural-calamity)