---
title: "ബൈപാസില്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി "
english_title: "Complaint that toilet waste was dumped in the perambra bypass"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/230279/complaint-that-toilet-waste-was-dumped-in-the-perambra-bypass"
published_at: "2024-08-22T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c70daf16538_malinyam.JPG"
keywords: []
---

# ബൈപാസില്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി 

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്ര ബൈപാസില്‍ ഇഎംഎസ് ആശുപത്രി ജംഗ്ഷനില്‍ നിന്ന് കക്കാട് ഭാഗത്തേക്കുള്ള റോഡിലെ ബസ് ബേയ്ക്കിന് സമീപം കഴിഞ്ഞ രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി.

## Article Content

**പേരാമ്പ്ര **: പേരാമ്പ്ര ബൈപാസില്‍ ഇഎംഎസ് ആശുപത്രി ജംഗ്ഷനില്‍ നിന്ന് കക്കാട് ഭാഗത്തേക്കുള്ള റോഡിലെ ബസ് ബേയ്ക്കിന് സമീപം കഴിഞ്ഞ രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി.

പുലര്‍ച്ചെ നടക്കാനിറങ്ങിയവര്‍ രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവരം വാര്‍ഡ് മെമ്പറെ വിളിച്ചറിയിക്കുകയായിരുന്നു. ബൈപാസിന് പടിഞ്ഞാറുഭാഗത്ത് ബസ് ബേയ്ക്കു സമീപമുള്ള വയലിലേക്കാണ് മാലിന്യം തള്ളിയത്. നൂറു മീറ്റര്‍ പരിധിയില്‍ രണ്ടിടത്താണ് മാലിന്യം തള്ളിയത്.

ബൈപാസിലെ ബസ് ബേ സൗകര്യം ദുരുപയോഗം ചെയ്ത് മാസങ്ങളോളം ഒരേ വാഹനം നിര്‍ത്തിയിട്ട് പോകുന്നത് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായിട്ടുണ്ട്. ശക്തമായ നിയമ നടപടികളും പ്രതിഷേധവും ഉയര്‍ന്നുവന്നില്ലെങ്കില്‍ ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കാനിടയുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/230279/complaint-that-toilet-waste-was-dumped-in-the-perambra-bypass)