---
title: "വി.ടി മൂസഹാജി അനുസ്മരണം"
english_title: "Remembering VT Moosahaji "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/230292/remembering-vt-moosahaji"
published_at: "2024-08-22T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c71b7739f5c_anus6.JPG"
keywords: []
---

# വി.ടി മൂസഹാജി അനുസ്മരണം

> **Lead Summary:** ** പേരാമ്പ്ര : **കഴിഞ്ഞ ദിവസം നിര്യാതനായ ദാറുന്നുജും ഓര്‍ഫനേജ് സ്ഥാപകാംഗവും സാമൂഹിക ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന വി.ടി മൂസഹാജിയെ ദാറുന്നുജൂം ഓര്‍ഫനേജ് കമ്മിറ്റിയും വിദ്യാര്‍ത്ഥികളും അനുസ്മരിച്ചു.

## Article Content

** പേരാമ്പ്ര : **കഴിഞ്ഞ ദിവസം നിര്യാതനായ ദാറുന്നുജും ഓര്‍ഫനേജ് സ്ഥാപകാംഗവും സാമൂഹിക ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന വി.ടി മൂസഹാജിയെ ദാറുന്നുജൂം ഓര്‍ഫനേജ് കമ്മിറ്റിയും വിദ്യാര്‍ത്ഥികളും അനുസ്മരിച്ചു.

ദാറുന്നുജും ഓര്‍ഫനേജ് അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയുടെ സ്ഥാപനത്തിലും വളര്‍ച്ചയിലും മൂസഹാജി വഹിച്ച പങ്ക് നിസ്തുലമാണെന്ന് യോഗത്തില്‍ അനുസ്മരിച്ചു.

ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. സി ഉമര്‍ അധ്യക്ഷത വഹിച്ചു. കലന്തന്‍ കെ.കെ അനുസ്മരണ ഭാഷണം നടത്തി.

സെക്രട്ടറി പി.കെ ഇബ്രാഹിം, ട്രഷറര്‍ കെ ഇമ്പിച്യാലി, കമ്മിറ്റി അംഗങ്ങളായ എന്‍ അബ്ദുല്‍ അസീസ്, ടി.പി അബ്ദുല്‍ മജീദ്, എന്‍.പി.എ കബീര്‍ (എന്‍.ഐ എംഎല്‍പി), ഡോ സക്കീര്‍, ദാറുന്നുജും സെക്കന്ററി മദ്രസ പ്രിന്‍സിപ്പല്‍ സി മൊയ്ദു മൗലവി എന്നിവര്‍ സംസാരിച്ചു.

മാനേജര്‍ സി സലീം സ്വാഗതവും ജോയിന്‍ സെക്രട്ടറി കെ മുബീര്‍ സമാപനവും നടത്തി. ഷംഷാദ് ഖിറാഅത് നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/230292/remembering-vt-moosahaji)