---
title: "കാവ്യ സല്ലാപമൊരുക്കി പേരാമ്പ്ര അക്കാദമി ഓഫ് ആര്‍ട്‌സ് "
english_title: "Perambra Academy of Arts organized a poetry talk"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/230301/perambra-academy-of-arts-organized-a-poetry-talk"
published_at: "2024-08-22T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c7230d2e60c_asaa.JPG"
keywords: []
---

# കാവ്യ സല്ലാപമൊരുക്കി പേരാമ്പ്ര അക്കാദമി ഓഫ് ആര്‍ട്‌സ് 

> **Lead Summary:** **പേരാമ്പ്ര **: ചേര്‍ത്ത് വെക്കലിന്റെ മലയാളി മനസ്സ് എന്ന വിഷയത്തില്‍ കവിതയും, പാട്ടും പറച്ചിലുമായി കാവ്യ സല്ലാപം നവ്യാനുഭവമായി. പേരാമ്പ്രയിലെ കലാപഠനകേന്ദ്രമായ അക്കാദമി ഓഫ് ആര്‍ട്‌സിന്റെ ഇരുപതാം വാര്‍ഷികാഘോഷം ബഹാര്‍ 2024 ന്റെ ഭാഗമായാണ് കാവ്യസല്ലാപം സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര **: ചേര്‍ത്ത് വെക്കലിന്റെ മലയാളി മനസ്സ് എന്ന വിഷയത്തില്‍ കവിതയും, പാട്ടും പറച്ചിലുമായി കാവ്യ സല്ലാപം നവ്യാനുഭവമായി. പേരാമ്പ്രയിലെ കലാപഠനകേന്ദ്രമായ അക്കാദമി ഓഫ് ആര്‍ട്‌സിന്റെ ഇരുപതാം വാര്‍ഷികാഘോഷം ബഹാര്‍ 2024 ന്റെ ഭാഗമായാണ് കാവ്യസല്ലാപം സംഘടിപ്പിച്ചത്.

പ്രശസ്ത ഗാനരചയിതാവും ഉറൂബ് അവാര്‍ഡ് ജേതാവുമായ രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു. വി.എസ്. രമണന്‍ അധ്യക്ഷത വഹിച്ചു. അക്കാദമി ഡയറക്ടര്‍ രാജന്‍ കുട്ടമ്പത്ത്, സംഘാടക സമിതി ചെയര്‍മാന്‍ എ.കെ. മുരളീധരന്‍, സി.കെ. സതീശന്‍, ഇബ്രാഹിം ചേനോളി എന്നിവര്‍ സംസാരിച്ചു.

പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ വി.എം. അഷറഫ് സ്വാഗതവും ചെയര്‍മാന്‍ വി.എന്‍. മുരളീധരന്‍ നന്ദിയും പറഞ്ഞു. സാഹിത്യകാരന്‍മാരായ അഷറഫ് കല്ലോട്, മോഹനന്‍ ചേനോളി, വേണുഗോപാല്‍ പേരാമ്പ്ര, രാമകൃഷ്ണന്‍ സരയു, ടി. റജി, വി.ബി. രഞ്ജിത്ത്, എസ്.ആര്‍ പ്രണവ്, രാഗേഷ് തിരുവോത്ത് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ച് സാഹിത്യ സല്ലാപം നടത്തി. കവിത അവതരിപ്പിച്ച കവികള്‍ക്ക് മുഖ്യാതിഥി രമേശ് കാവില്‍ സ്‌നേഹോപഹാരം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/230301/perambra-academy-of-arts-organized-a-poetry-talk)