---
title: "മുഹമ്മദ് സ്വാലിഹിനെ ആദരിച്ചു"
english_title: "Muhammad Salih honoured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/230336/muhammad-salih-honoured"
published_at: "2024-08-22T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c74ccf8d7d1_muhammad.png"
keywords: []
---

# മുഹമ്മദ് സ്വാലിഹിനെ ആദരിച്ചു

> **Lead Summary:** **പേരാമ്പ്ര : **ജൂലൈ 30 മുതല്‍ ദിവസങ്ങളോളം വയനാട് മുണ്ടക്കൈ ദുരന്ത ഭൂമിയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ കൂനിയോട് ശാഖാ യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അംഗം ചെറു പാണക്കാട്ട് മുഹമ്മദ് സ്വാലിഹിനെ മുസ്ലിം യൂത്ത് ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.

## Article Content

**പേരാമ്പ്ര : **ജൂലൈ 30 മുതല്‍ ദിവസങ്ങളോളം വയനാട് മുണ്ടക്കൈ ദുരന്ത ഭൂമിയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ കൂനിയോട് ശാഖാ യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അംഗം ചെറു പാണക്കാട്ട് മുഹമ്മദ് സ്വാലിഹിനെ മുസ്ലിം യൂത്ത് ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍ ഉപഹാരം നല്‍കി.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അബ്ദുല്‍ റഷീദ് കരിങ്ങണ്ണിയില്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അസീസ് നരിക്കലക്കണ്ടി, ട്രഷറര്‍ എ.പി അബ്ദുല്‍ റഹ്‌മാന്‍,നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി,പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സിദ്ധീഖ് തൊണ്ടിയില്‍,പഞ്ചായത്ത് ാളെ പ്രസിഡന്റ് മിഖ്താദ് പുറവൂര്‍ എന്നിവര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/230336/muhammad-salih-honoured)