---
title: " രാജീവ് ഗാന്ധിയുടെ  ജന്‍മദിനം ആചരിച്ചു"
english_title: " Rajiv Gandhi's birth anniversary observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/230358/rajiv-gandhis-birth-anniversary-observed"
published_at: "2024-08-22T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c7595534bc1_rajeev_gandhi.png"
keywords: []
---

#  രാജീവ് ഗാന്ധിയുടെ  ജന്‍മദിനം ആചരിച്ചു

> **Lead Summary:** **പേരാമ്പ്ര:** മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എണ്‍പതാം ജന്‍മദിനം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സദ്ഭാവനാ ദിനമായി ആചരിച്ചു.

## Article Content

**പേരാമ്പ്ര:** മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എണ്‍പതാം ജന്‍മദിനം പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സദ്ഭാവനാ ദിനമായി ആചരിച്ചു.

പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബാബു തത്തക്കാടന്‍, ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഇ.പി മുഹമ്മദ്, കെ. മഞ്ജുള ടീച്ചര്‍, ശശി ശിശിരം, കെ.പി മായന്‍ കുട്ടി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/230358/rajiv-gandhis-birth-anniversary-observed)