---
title: "ജൈവ വൈവിധ്യ കലവറയായ പുറക്കാമല സന്ദര്‍ശിച്ചു"
english_title: "Visited Purakkamala, a repository of biodiversity"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/230442/visited-purakkamala-a-repository-of-biodiversity"
published_at: "2024-08-23T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c81a007df18_cheruvannur.png"
keywords: []
---

# ജൈവ വൈവിധ്യ കലവറയായ പുറക്കാമല സന്ദര്‍ശിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ സമിതി ബഹു: പ്രസിഡണ്ട് എന്‍ടി ഷിജിത്തിന്റെ നേതൃത്വത്തില്‍ ജൈവ വൈവിധ്യ കലവറയായ പുറക്കാമല സന്ദര്‍ശിച്ചു.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ സമിതി ബഹു: പ്രസിഡണ്ട് എന്‍ടി ഷിജിത്തിന്റെ നേതൃത്വത്തില്‍ ജൈവ വൈവിധ്യ കലവറയായ പുറക്കാമല സന്ദര്‍ശിച്ചു.

ഒട്ടേറെ അമൂല്യമായ ജൈവ സമ്പത്തുകളുംവേനല്‍ക്കാലത്തു പോലും വറ്റാത്ത നീരുറവകളും പുറക്കാമലയില്‍ ഉണ്ട്. ഗ്രാമപഞ്ചായത്തിന്റെ ജനകീയ ജൈവ വൈവിധ്യ രജിസ്ടര്‍ പരിഷ്‌കരണത്തിന്റെ ഭാഗമായിട്ടാണ് സന്ദര്‍ശനം നടത്തിയത് വിവിധ വാര്‍ഡുകളില്‍ നിന്നുള്ള വളണ്ടിയര്‍മാരും ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരും പ്രദേശവാസികളും പങ്കെടുത്തു.

ഒരു ദേശത്തിന്റെ ജൈവകലവറയുടെ സംരക്ഷണവും പരിപാലനവും ആസൂത്രിതമായി നടക്കേണ്ടതാണെന്ന പാരിസ്ഥിതിക അവബോധം സന്ദര്‍ശനത്തിലൂടെ വെളിപ്പെട്ടിരുന്നു. പഞ്ചായത്ത് ജൈവ വൈവിധ്യ ബോര്‍ഡ് കണ്‍വീനര്‍ ബാബു പയ്യത്ത്, അംഗങ്ങളായ പി രാധാകൃഷ്ണന്‍ , കെ.വി പ്രേമന്‍ എന്നിവര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനൊപ്പം സന്ദര്‍ശനത്തിന്‌ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/230442/visited-purakkamala-a-repository-of-biodiversity)