---
title: "കെഎസ്‌യു ജില്ലാ ക്യാമ്പിന് പേരാമ്പ്രയില്‍ തുടക്കമായി "
english_title: "KSU district camp started at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/230638/ksu-district-camp-started-at-perambra"
published_at: "2024-08-23T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c8a963033a1_ksu.JPG"
keywords: []
---

# കെഎസ്‌യു ജില്ലാ ക്യാമ്പിന് പേരാമ്പ്രയില്‍ തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര: **കെഎസ്‌യു കോഴിക്കോട് ജില്ലാ ക്യാമ്പ് സംവിധാന്‍ പേരാമ്പ്രയില്‍ ആരംഭിച്ചു. പേരാമ്പ്ര മുക്കള്ളില്‍ ഡാഫോഡില്‍സ് ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ അറക്കല്‍ ഷിജു സ്മരക നഗറിലാണ് ത്രിദിന ക്യാമ്പ് നടക്കുന്നത്.

## Article Content

**പേരാമ്പ്ര: **കെഎസ്‌യു കോഴിക്കോട് ജില്ലാ ക്യാമ്പ് സംവിധാന്‍ പേരാമ്പ്രയില്‍ ആരംഭിച്ചു. പേരാമ്പ്ര മുക്കള്ളില്‍ ഡാഫോഡില്‍സ് ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ അറക്കല്‍ ഷിജു സ്മരക നഗറിലാണ് ത്രിദിന ക്യാമ്പ് നടക്കുന്നത്.

ജില്ലയിലെ വിവിധ കലാലയങ്ങളില്‍ നിന്നും 120 പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം നാളെ (ശനി ) മാത്യു കുഴല്‍ നാടന്‍ നിര്‍വ്വഹിക്കും.

ഇന്നലെ വൈകിട്ട് ആരംഭിച്ച ക്യാമ്പ് നാളെ സമാപിക്കും. കെഎസ്‌യു ജില്ലാ പ്രസിഡന്റ്  വി.ടി സൂരജിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍എസ്എസ് കോഡിനേറ്റര്‍ ഷാഫി പുല്‍പ്പാറ ക്ലാസ്സ് നയിച്ചു.

കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, ഡിസിസി സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, പി.കെ. രാഗേഷ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധു കൃഷ്ണന്‍, കെഎസ്‌യു സംസ്ഥാന സെക്രട്ടറി അര്‍ജുന്‍ കറ്റയാട്ട്, സംസ്ഥാന കമ്മിറ്റി അംഗം അര്‍ജുന്‍ പൂനത്ത്, ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി മനോജ് എടാണി, പി.ജെ തോമസ്, റെജി കോച്ചേരി, അഷറഫ് കളമുള്ളതില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ക്യാമ്പിന്റെ സമാപനം ഞായറാഴ്ച ഷാഫി പറമ്പില്‍ എം.പി. ഉദ്ഘാടനം ചെ.യ്യും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/230638/ksu-district-camp-started-at-perambra)