---
title: "ദ്വിദിന ദേശീയ പൊതു പണിമുടക്ക് വിജയിപ്പിക്കും; എസ്ടിയു പേരാമ്പ്ര മണ്ഡലം കമ്മിറ്റി"
english_title: "Two-day national general strike to succeed; STU Perambra Constituency Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23073/two-day-national-general-strike-to-succeed-stu-perambra-constituency-committee"
published_at: "2022-01-28T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f38cbed0b1c_0000 WATERMARK.jpg"
keywords: []
---

# ദ്വിദിന ദേശീയ പൊതു പണിമുടക്ക് വിജയിപ്പിക്കും; എസ്ടിയു പേരാമ്പ്ര മണ്ഡലം കമ്മിറ്റി

> **Lead Summary:** ** പേരാമ്പ്ര: **ദ്വിദിന ദേശീയ പൊതു പണിമുടക്ക് വിജയിപ്പിക്കുമെന്ന് എസ്ടിയു പേരാമ്പ്ര മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ജനങ്ങളെ സംരക്ഷിക്കുക രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യത്തില്‍ ഫെബ്രുവരി 23, 24 തിയതികളില്‍ സംയുക്ത തൊഴിലാളി സമിതി നടത്തുന്ന ദിദ്വിന പൊതുപണിമുടക്ക് വിജയിപ്പിക്കുവാന്‍ എസ്ടിയു പേരാമ്പ്ര മണ്ഡലം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

## Article Content

** പേരാമ്പ്ര: **ദ്വിദിന ദേശീയ പൊതു പണിമുടക്ക് വിജയിപ്പിക്കുമെന്ന് എസ്ടിയു പേരാമ്പ്ര മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ജനങ്ങളെ സംരക്ഷിക്കുക രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യത്തില്‍ ഫെബ്രുവരി 23, 24 തിയതികളില്‍ സംയുക്ത തൊഴിലാളി സമിതി നടത്തുന്ന ദിദ്വിന പൊതുപണിമുടക്ക് വിജയിപ്പിക്കുവാന്‍ എസ്ടിയു പേരാമ്പ്ര മണ്ഡലം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

എസ്ടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.സി. ഷുക്കൂര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എം.കെ.സി കുട്യാലി അധ്യക്ഷത വഹിച്ചു. വി.കെ റമീസ് എളയടം മുഖ്യ പ്രഭാഷണം നടത്തി. പി.കെ. റഹിം, മുജീബ് കോമത്ത്, കൂളിക്കണ്ടി കരീം, സി.കെ.സി. ഇബ്രാഹിം, ചന്ദ്രന്‍ കല്ലുര്‍, ഇബ്രാഹിം കല്ലൂര്‍, എ.വി. സക്കീന എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്ര മണ്ഡലം എസ്ടിയു ഭാരവാഹികളായി പി.കെ. റഹീം പ്രസിഡന്റായും, ചന്ദ്രന്‍ കല്ലൂര്‍, എ.വി സക്കീന, കെ.റഷീദ്, കെ.ടി കുഞ്ഞമ്മദ് എന്നിവര്‍ വൈ: പ്രസിഡന്റായും, അസീസ് കുന്നത്ത് ജന: സെക്രട്ടറിയും, സി.കെ.സി ഇബ്രാഹിം, തെനങ്കാലില്‍ അബ്ദുറഹിമാന്‍, ഇബ്രാഹിം കൊല്ലിയില്‍, കെ.ആര്‍. ഇബ്രാഹിം എന്നിവര്‍ സെക്രട്ടറിമാരായും, മുജീബ് കോമത്തിനെ ട്രഷററായും തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23073/two-day-national-general-strike-to-succeed-stu-perambra-constituency-committee)