---
title: "മത നിരാസത്തിനെതിരെ ജാഗ്രത അനിവാര്യം ; ജില്ലാ മുസ്ലിം യൂത്ത് ലീഗ്"
english_title: "Vigilance against religious apostasy is essential; District Muslim Youth League"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23080/vigilance-against-religious-apostasy-is-essential-district-muslim-youth-league"
published_at: "2022-01-28T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f3957b6c6c0_0000 WATERMARK.jpg"
keywords: []
---

# മത നിരാസത്തിനെതിരെ ജാഗ്രത അനിവാര്യം ; ജില്ലാ മുസ്ലിം യൂത്ത് ലീഗ്

> **Lead Summary:** ** പേരാമ്പ്ര :** ഭരണത്തിന്റെ മറവില്‍ സര്‍ക്കാര്‍ മത നിരാസം വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് മിസ്അബ് കീഴരിയൂര്‍.

## Article Content

** പേരാമ്പ്ര :** ഭരണത്തിന്റെ മറവില്‍ സര്‍ക്കാര്‍ മത നിരാസം വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് മിസ്അബ് കീഴരിയൂര്‍.

രാഷ്ട്രീയ അധികാരം ഉപയോഗപ്പെടുത്തി ന്യൂനപക്ഷ സമുദായത്തിന്റെ അവകാശങ്ങള്‍ കാര്‍ന്നെടുക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനമെന്നും ഇത്തരം കടന്ന് കയറ്റങ്ങളെ മുസ്ലിം ലീഗ് രാഷ്ട്രീയമായി ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലേരി കുയിമ്പില്‍ ശാഖാ നാട്ടുപച്ച അകം പൊരുള്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ. മുനീര്‍, തന്‍സീര്‍ ദാരിമി കാവുന്തറ എന്നിവര്‍ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി അകം പൊരുള്‍ പദ്ധതി വിശദീകരണം നടത്തി.

പഴയ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍, ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എ.പി. അബ്ദു റഹ്മാന്‍, ജനറല്‍ സെക്രട്ടറി അസീസ് നരിക്കലക്കണ്ടി, പാറേമ്മല്‍ അബ്ദുള്ള, കെ.കെ. അമ്മദ് ഹാജി, കെ. സിദ്ധീഖ് തങ്ങള്‍, സൗഫി താഴേക്കണ്ടി, വി.പി. നിസാര്‍, വഹീദ പാറേമ്മല്‍, പി.ടി. മുഹമ്മദ് ഉനൈസ് എന്നിവര്‍ സംസാരിച്ചു.

കെ.കെ. മുഹമ്മദലി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജൗഹര്‍ പാലേരി നന്ദിയും പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ശാഖാ ഭാരവാഹികളായി എ.പി. നവാസ് പ്രസിഡന്റും കെ.കെ. നസീര്‍, കെ.എം. സഫീര്‍, പി.എം. അസീം, കെ. സുഫൈദ്, എം. ശാഹിദ് എന്നിവര്‍ വൈസ് പ്രസിഡന്റായും എ.പി. ജുനൈദ് ജനറല്‍ സെക്രട്ടറിയും ഡോ: ഷംനാദ്, പി.ടി. ഉനൈസ്, ടി.കെ. ഫാസില്‍, സി.കെ. ഫസല്‍ എന്നിവര്‍ സെക്രട്ടറിമാരായും പി.എം. മനാഫിനെ ട്രഷററായും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23080/vigilance-against-religious-apostasy-is-essential-district-muslim-youth-league)