---
title: "കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് സമാപനമായി "
english_title: "Kerala Police Officers Association state conference concluded"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/230912/kerala-police-officers-association-state-conference-concluded"
published_at: "2024-08-24T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ca1cb20048b_pinaray.JPG"
keywords: []
---

# കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് സമാപനമായി 

> **Lead Summary:** **വടകര:** കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് സമാപനമായി. വ്യാഴം, വെള്ളി ശനി ദിവസങ്ങളില്‍ ഇരിങ്ങല്‍ സര്‍ഗാലയിലാണ് സമ്മേളനം നടന്നത്. പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര:** കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് സമാപനമായി. വ്യാഴം, വെള്ളി ശനി ദിവസങ്ങളില്‍ ഇരിങ്ങല്‍ സര്‍ഗാലയിലാണ് സമ്മേളനം നടന്നത്. പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിന്റെ ആദ്യദിവസം യാത്രയയപ്പ് യോഗവും പ്രതിനിധി സമ്മേളനവും നടന്നു. പ്രതിനിധി സമ്മേളനം റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു.

സമപന ദിവസമായ ഇന്ന് രാവിലെ 10 മണിക്ക് 'വളരുന്ന കേരളം വളരേണ്ട പൊലീസ്' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ നിയമ വകുപ്പ് മന്ത്രി പി. രാജീവനും ഉദ്ഘാടനം ചെയ്തു.

പട്ടിക ജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു, ഡിജിപി ആന്റ് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹെബ് ഐപിഎസ്, എഡിജിപി ഇന്റലിജന്‍സ് മനോജ് എബ്രഹാം ഐപിഎസ്, ഐജിപി, നോര്‍ത്ത് സോണ്‍ കെ. സേതുരാമന്‍ ഐപിഎസ്, കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി രാജ്പാല്‍ മീണ ഐപിഎസ്, ഡിഐജി തൃശ്ശൂര്‍ റെയ്ഞ്ച് തോംസണ്‍ ജോസ് ഐപിഎസ്, കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി പി നിതിന്‍രാജ് ഐപിഎസ്, കെപിഎസ്ഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി വി സുഗതന്‍, കെപിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.വി പ്രദീപന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/230912/kerala-police-officers-association-state-conference-concluded)