---
title: "പ്രാഥമിക കൃത്യം ആവശ്യപ്പെട്ട് വീട്ടില്‍ എത്തി കത്തികാട്ടി വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമം; യുവതി അറസ്റ്റില്‍ "
english_title: "Arriving at the house demanding preliminary work, he tried to break the necklace of the housewife with a knife; The woman was arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231131/arriving-at-the-house-demanding-preliminary-work-he-tried-to-break-the-necklace-of-the-housewife-with-a-knife-the-woman-was-arrested"
published_at: "2024-08-25T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cb5a8a238db_malamoshanam.jpg"
keywords: []
---

# പ്രാഥമിക കൃത്യം ആവശ്യപ്പെട്ട് വീട്ടില്‍ എത്തി കത്തികാട്ടി വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമം; യുവതി അറസ്റ്റില്‍ 

> **Lead Summary:** **കക്കട്ട്:** അമ്പലക്കുളങ്ങരയില്‍ പ്രാഥമിക കൃത്യത്തിനെന്ന് സൗകര്യമാവശ്യപ്പെട്ട് വീട്ടിലെത്തുകയും തുടര്‍ന്ന് വീട്ടമ്മയെ കത്തി കാണിച്ച് കവര്‍ച്ച നടത്താനുള്ള ശ്രമം നടത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കക്കട്ട്:** അമ്പലക്കുളങ്ങരയില്‍ പ്രാഥമിക കൃത്യത്തിനെന്ന് സൗകര്യമാവശ്യപ്പെട്ട് വീട്ടിലെത്തുകയും തുടര്‍ന്ന് വീട്ടമ്മയെ കത്തി കാണിച്ച് കവര്‍ച്ച നടത്താനുള്ള ശ്രമം നടത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

അമ്പലക്കുളങ്ങരയില്‍ നിട്ടൂര്‍ റോഡിലെ കുറ്റിയില്‍ ചന്ദ്രികയുടെ മാല കവരാന്‍ ശ്രമം നടത്തിയ യുവതിയെയാണ് കുറ്റ്യാടി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കുറ്റ്യാടി നരിക്കൂട്ടു ചാലില്‍ വാടകക്ക് താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്.

ചെട്ടിയാംപാറ, പറങ്ങോട്ട് ആനന്ദ ഭവനിലെ സോഫിയ ഖാന്‍ (27) നെ ആണ് കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്ത് 21 ബുധനാഴ്ച രാത്രി 9.30 ഓടെ സംഭവം. കുറ്റ്യാടിയിലെ ആണ്‍ സുഹൃത്തിനൊപ്പം ചന്ദ്രികയുടെ വീട്ടിലെത്തി ബാത്ത്‌റൂമില്‍ പോകണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു, തുടര്‍ന്ന് വീട്ടമ്മ ബാത്ത് റൂം കാണിച്ചു കൊടുത്തു.

നിങ്ങളും കൂടെ വരണമെന്ന് ആവശ്യപ്പെട്ട പ്രകാരം വീട്ടമ്മയും യുവതിയുടെ കൂടെ പോയി. വീടിന് പുറത്തുള്ള ബാത്‌റൂമില്‍ കയറിയ യുവതി ആയുധവുമായി പുറത്തിറങ്ങി ഭീഷണിപ്പെടുത്തി മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ ബഹളം വെച്ചതോടെ യുവതി രക്ഷപ്പെട്ടുകയായിരുന്നു.

വീട്ടമ്മയുടെ കഴുത്തിന് പിടിച്ച് മാല പൊട്ടിക്കുകയായിരുന്നു. മാലയുമായാണ് യുവതി കടന്ന് കളഞ്ഞതെന്ന് സംശയിച്ചെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തില്‍ മാല ചെടിച്ചിട്ടിക്ക് സമീപം വെച്ച് ലഭിച്ചു. യുവതിയും മാതാവും വര്‍ഷങ്ങളായി കുറ്റ്യാടിയിലാണ് താമസം. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്നലെയാണ് പ്രതിയെ പിടി കൂടി അറസ്റ്റ് ചെയ്തത്.

കേസില്‍ മറ്റ് പ്രതികള്‍ ഉണ്ടോ എന്ന് അന്വേഷണം നടന്നു വരുന്നു. കുറ്റ്യാടി പൊലീസ് ഇന്‍സ്പക്ടര്‍ എസ്.ബി. കൈലാസനാഥ്, സിപിഒമാരായ എന്‍.എം. ശ്രീജിത്ത്, വിജയന്‍, കെ. ദീപ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു മാനന്തവാടി വനിത ജയിലിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231131/arriving-at-the-house-demanding-preliminary-work-he-tried-to-break-the-necklace-of-the-housewife-with-a-knife-the-woman-was-arrested)