---
title: "കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം "
english_title: "Sree Krishna Jayanti Celebration at Sree Krishna Temple in East Perambra Palayad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231140/sree-krishna-jayanti-celebration-at-sree-krishna-temple-in-east-perambra-palayad"
published_at: "2024-08-25T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cb6b574006a_krishnan2.jpg"
keywords: []
---

# കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം 

> **Lead Summary:** ** പേരാമ്പ്ര **: കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കുന്നതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

## Article Content

** പേരാമ്പ്ര **: കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കുന്നതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

ആഗസ്ത് 26 ന് ജന്മാഷ്ടമി നാളില്‍ പതിവുപോലെ വിശേഷാല്‍ പൂജകളും മറ്റ് ചടങ്ങുകളോടെയും നടത്തപ്പെടും. വിശേഷാല്‍ പൂജകള്‍, ചുറ്റ് വിളക്ക്, ഉച്ചയ്ക്ക് പ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ്.

രാത്രി 12 മണിക്ക്, ചിങ്ങമാസത്തിലെ രോഹിണി നക്ഷത്രവും അഷ്ടമിയും ഒത്തുചേരുന്ന പുണ്യ ദിനത്തില്‍ ധര്‍മ്മസംസ്ഥാപനത്തിനായിക്കൊണ്ട് ദിവ്യ തേജസ്സായി ഭഗവാന്‍ അവതരിച്ച ധന്യമുഹൂര്‍ത്തത്തെ അനുസ്മരിച്ചു നടക്കുന്ന അവതാര പൂജ. വഴിപാടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

കൂടാതെ കാലത്ത് 10 മണി മുതല്‍ രാമായണ പാരായണ മത്സരം, രാമായണ ക്വിസ്, ഉപന്യാസ മത്സരം എന്നിവ ഉണ്ടായിരിക്കും. മത്സര പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ക്ഷേത്ര കമ്മിറ്റി ഓഫീസില്‍ പേര് റജിസ്റ്റര്‍ ചെയ്യണമെന്ന് ക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട്, സെക്രട്ടറി എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231140/sree-krishna-jayanti-celebration-at-sree-krishna-temple-in-east-perambra-palayad)