---
title: "കെഎസ്‌യു ജില്ലാ പഠന ക്യാമ്പ് "
english_title: "KSU District Study Camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231141/ksu-district-study-camp"
published_at: "2024-08-25T23:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cb71f7e62d8_ksu.jpg"
keywords: []
---

# കെഎസ്‌യു ജില്ലാ പഠന ക്യാമ്പ് 

> **Lead Summary:** **പേരാമ്പ്ര:** കെഎസ്‌യു ജില്ലാ പഠന ക്യാമ്പ് സംഘടിപ്പിച്ചു. കെഎസ്‌യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പഠന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ഷാഫി പറമ്പില്‍ എം.പി നിര്‍വ്വഹിച്ചു. സിപിഎമ്മിന്റെയും പോഷകസംഘടനകളുടെയും ജനാധിപത്യ വിരുദ്ധത തുറന്നുകാണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**പേരാമ്പ്ര:** കെഎസ്‌യു ജില്ലാ പഠന ക്യാമ്പ് സംഘടിപ്പിച്ചു. കെഎസ്‌യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പഠന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ഷാഫി പറമ്പില്‍ എം.പി നിര്‍വ്വഹിച്ചു. സിപിഎമ്മിന്റെയും പോഷകസംഘടനകളുടെയും ജനാധിപത്യ വിരുദ്ധത തുറന്നുകാണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ക്യാമ്പസുകള്‍ മാറ്റത്തിന്റെ പാതയിലാണ്. അധികാരത്തണലില്‍ എസ്എഫ്‌ഐ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവരുന്നത് ആശാവഹമാണെന്നും ഇടതു സര്‍ക്കാരിനെതിരെയുള്ള വികാരം ശക്തമാണെന്നതിന്റെ തെളിവാണ് സര്‍വകലാശാല യൂണിയന്‍, സ്‌കൂള്‍ പാര്‍ലമെന്റ്  തെരഞ്ഞെടുപ്പുകളില്‍ എസ്.എഫ്.ഐക്കുണ്ടായ തിരിച്ചടി. കോണ്‍ഗ്രസിലെ നേതൃതുടര്‍ച്ചയ്ക്ക് കെ.എസ്.യു വഹിച്ച പങ്ക് വളരെ വലുതാണെന്നും കോണ്‍ഗ്രസിനെ ചെറുപ്പമാക്കാന്‍ കെഎസ്‌യു മുന്നോട്ടുവരണമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ എന്‍എസ്യു ദേശീയ ജനറല്‍ സെക്രട്ടറിമാരായ അനുലേഖ ബൂസ, കെ.എം അഭിജിത്ത്, ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍, യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍, കെപിസിനി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, വി.പി ദുല്‍ഖിഫില്‍, പി. വാസു, കെ.എസ്.യു സംസ്ഥാന ഭാരവാഹികളായ ആന്‍ സെബാസ്റ്റ്യന്‍, അര്‍ജുന്‍ കറ്റയാട്ട്, കണ്ണന്‍ നമ്പ്യാര്‍, തനുദേവ്, ഗൗജ വിജയകുമാര്‍, അജാസ് കുഴല്‍മന്ദം, സംസ്ഥാന കമ്മിറ്റി അംഗങ്ങായ അര്‍ജുന്‍ പൂനത്ത്, റനീഫ് മുണ്ടോത്ത്, എ.കെ ജാനിബ്, ജില്ലാ ഭാരവാഹികളായ എം.പി രാഗിന്‍, എസ്. അഭിമന്യു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231141/ksu-district-study-camp)