---
title: "ജില്ലാ തല മാപ്പിളപ്പാട്ട് മത്സരം നാളെ പേരാമ്പ്രയില്‍ "
english_title: "District level mappilapatt competition tomorrow in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231233/district-level-mappilapatt-competition-tomorrow-in-perambra"
published_at: "2024-08-26T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc2d26439b4_mick.jpg"
keywords: []
---

# ജില്ലാ തല മാപ്പിളപ്പാട്ട് മത്സരം നാളെ പേരാമ്പ്രയില്‍ 

> **Lead Summary:** **പേരാമ്പ്ര: **ജില്ലാതല മാപ്പിളപ്പാട്ട് മത്സരം നാളെ പേരാമ്പ്ര അക്കാദമി ഹാളില്‍ വെച്ച് നടക്കും. യുപി ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ നിന്ന് മുൻകൂട്ടി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുക.

## Article Content

**പേരാമ്പ്ര: **ജില്ലാതല മാപ്പിളപ്പാട്ട് മത്സരം നാളെ പേരാമ്പ്ര അക്കാദമി ഹാളില്‍ വെച്ച് നടക്കും. യുപി ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ നിന്ന് മുൻകൂട്ടി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുക.

പേരാമ്പ്രയിലെ കലാപഠന കേന്ദ്രമായ അക്കാദമി ഓഫ് ആര്‍ട്‌സിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള മാപ്പിള കലാ അക്കാദമ പേരാമ്പ്ര ചാപ്റ്ററുമായി സഹകരിച്ച് കൊണ്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.

ഗാനരചയിതാവ് ബാപ്പു വാവാട് ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ നടക്കുമെന്ന് ഭാരവാഹികളായ എ.എം. മുരളീധരന്‍, കെ.കെ. അബൂബക്കര്‍,വി.എം. അഷറഫ്, രാജന്‍ കൂട്ടമ്പത്ത് എന്‍ കെ .മുസ്തഫ എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231233/district-level-mappilapatt-competition-tomorrow-in-perambra)