---
title: "ക്ഷേത്ര തിരുമുറ്റം നവീകരണ ശിലാസ്ഥാപനം "
english_title: "A stone foundation was laid in the front yard of the temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231294/a-stone-foundation-was-laid-in-the-front-yard-of-the-temple"
published_at: "2024-08-26T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc6cfc97158_ambalam.jpg"
keywords: []
---

# ക്ഷേത്ര തിരുമുറ്റം നവീകരണ ശിലാസ്ഥാപനം 

> **Lead Summary:** **പേരാമ്പ്ര : **കടിയങ്ങാട് മുതുവണ്ണാച്ച പുറവൂരിടം പരദേവതാ ക്ഷേത്രത്തില്‍ ക്ഷേത്രതിരുമുറ്റം നവീകരണ പ്രവര്‍ത്തി ആരംഭിച്ചു. ക്ഷേത്രതിരുമുറ്റം നവീകരണ ശിലാസ്ഥാപനവും പുതുതായി നിര്‍മ്മിച്ച ക്ഷേത്രകവാടത്തിന്റെ സമര്‍പ്പണവും നടന്നു.

## Article Content

**പേരാമ്പ്ര : **കടിയങ്ങാട് മുതുവണ്ണാച്ച പുറവൂരിടം പരദേവതാ ക്ഷേത്രത്തില്‍ ക്ഷേത്രതിരുമുറ്റം നവീകരണ പ്രവര്‍ത്തി ആരംഭിച്ചു. ക്ഷേത്രതിരുമുറ്റം നവീകരണ ശിലാസ്ഥാപനവും പുതുതായി നിര്‍മ്മിച്ച ക്ഷേത്രകവാടത്തിന്റെ സമര്‍പ്പണവും നടന്നു.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ ശിലാസ്ഥാപന കര്‍മ്മവും ക്ഷേത്ര കവാടത്തിന്റെ സമര്‍പ്പണവും നിര്‍വ്വഹിച്ചു.

ക്ഷേത്രകമ്മിറ്റി പ്രസിഡണ്ട് ശശീന്ദ്രന്‍ ഐശ്വര്യ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എയും മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ പ്രസിഡണ്ടുമായ എ.കെ. പത്മനാഭന്‍, അസറ്റ് ചെയര്‍മാന്‍ സി.എച്ച്. ഇബ്രാഹിംകുട്ടി, ഗ്രാമപഞ്ചായത്തംഗം കെ.എം. ഇസ്മയില്‍ എന്നിവര്‍ മുഖ്യാതിഥിയായിരുന്നു.

ക്ഷേത്രം മേല്‍ശാന്തി മോഹനന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രകമ്മിറ്റി സെക്രട്ടറി എന്‍.കെ. മോഹനന്‍, സി.രാജന്‍, നീലിയേടുത്ത് രമേശന്‍, കുന്നത്ത് ചാത്തന്‍, അല്‍ബിന്‍ ബാബു, സി.പി. സജീവന്‍, കെ. പ്രജിത, സി.എം. ബാലകൃഷ്ണ പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.

ജോയിന്റ്  സെക്രട്ടറി വി.പി. സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ വി.പി. ഭാസ്‌ക്കരന്‍ നന്ദിയും പറഞ്ഞു. നൂറുകണക്കിന് ഭക്തജനങ്ങള്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231294/a-stone-foundation-was-laid-in-the-front-yard-of-the-temple)