---
title: "ചെറുവപ്പുറത്ത് മീത്തല്‍ കളരിക്കണ്ടിമുക്ക് റോഡ് ഗതാഗത യോഗ്യമാക്കണം :മുസ്‌ലിം ലീഗ് "
english_title: "Mettal Kalarikandimukku road should be made passable on the small side: Muslim League"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23143/mettal-kalarikandimukku-road-should-be-made-passable-on-the-small-side-muslim-league"
published_at: "2022-01-28T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f3d8fd97b91_0000 WATERMARK.jpg"
keywords: []
---

# ചെറുവപ്പുറത്ത് മീത്തല്‍ കളരിക്കണ്ടിമുക്ക് റോഡ് ഗതാഗത യോഗ്യമാക്കണം :മുസ്‌ലിം ലീഗ് 

> **Lead Summary:** **മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ളതും, പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദവുമായ ചെറുവപ്പുറത്ത് മീത്തല്‍ കളരിക്കണ്ടിമുക്ക് റോഡ് എത്രയും പെട്ടെന്ന് ടാറിംങ്ങോ കോണ്‍ക്രീറ്റോ നടത്തി വാഹനഗതാഗത മാക്കണമെന്ന് മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ളതും, പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദവുമായ ചെറുവപ്പുറത്ത് മീത്തല്‍ കളരിക്കണ്ടിമുക്ക് റോഡ് എത്രയും പെട്ടെന്ന് ടാറിംങ്ങോ കോണ്‍ക്രീറ്റോ നടത്തി വാഹനഗതാഗത മാക്കണമെന്ന് മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

യുഡിഎഫ് പഞ്ചായത്ത് അംഗങ്ങളുള്ള 8,5 വാര്‍ഡുകളിലൂടെ കടന്ന് പോകുന്ന ഈ റോഡിനോട് പഞ്ചായത്ത് ഭരണം കൊണ്ട് സിപിഎം നടത്തുന്ന വിവേചനം അവസാനിപ്പിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത് മുസ്ലിം ലീഗ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഐ.ടി. അബ്ദുല്‍ സലാം അധ്യക്ഷനായി. ടി.കെ അബ്ദുറഹിമാന്‍, അഷറഫ് പൊന്നന്‍ കണ്ടി, വി.പി. ജാഫര്‍, ഷാഹിദ് മേപ്പാട്ട്, ടി.കെ. അബ്ദുല്‍ വാഹിദ്, വി.പി. ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23143/mettal-kalarikandimukku-road-should-be-made-passable-on-the-small-side-muslim-league)