---
title: "വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് പാസിങ് ഔട്ട് പരേഡ് "
english_title: "Student Police Passing Out Parade of Vadakumbad Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231467/student-police-passing-out-parade-of-vadakumbad-higher-secondary-school"
published_at: "2024-08-27T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cd887157138_spckk.JPG"
keywords: []
---

# വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് പാസിങ് ഔട്ട് പരേഡ് 

> **Lead Summary:** പേരാമ്പ്ര : വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സൂപ്പര്‍ സീനിയര്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ 12 മത് ബാച്ചിന്റെ പാസിങ് ഔട്ട് പൂര്‍ത്തിയായി.

## Article Content

പേരാമ്പ്ര : വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സൂപ്പര്‍ സീനിയര്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ 12 മത് ബാച്ചിന്റെ പാസിങ് ഔട്ട് പൂര്‍ത്തിയായി.

സ്‌കൂള്‍ മൈതാനിയില്‍ നടന്ന ചടങ്ങില്‍ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി വിശിഷ്ടാതിഥിയായി പങ്കെടുത്തു. പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ പി ജംഷീദ് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. പുണ്യ എസ് സുധീര്‍, ശ്വേതകൃഷ്ണ എസ് എന്നിവര്‍ പരേഡ് നയിച്ചു.

മികച്ച പ്ലാറ്റൂണ്‍ ലീഡര്‍മാരായി പി.സി നിര്‍ത്യ, ഹാദി മുഹമ്മദ് എന്നിവരെ തെരെഞ്ഞെടുത്തു. എസ്പിസി അഡീഷണല്‍ നോഡല്‍ ഓഫീസര്‍ വി യൂസഫ് കേഡറ്റുകള്‍ക്ക് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. മികച്ച കേഡറ്റുകള്‍, ഡ്രില്‍ ഇന്‍സ്ട്രക്ര്‍ എന്നിവര്‍ക്ക് ചടങ്ങില്‍ ട്രോഫികള്‍ സമ്മാനിച്ചു.

ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.വി അശോകന്‍, കെ.എം ഇസ്മയില്‍, മാനേജര്‍ കെ.വി കുഞ്ഞിക്കണ്ണന്‍, പ്രിന്‍സിപ്പല്‍ ആര്‍.ബി കവിത, പ്രധാനധ്യാപകന്‍ വി അനില്‍, സ്റ്റാഫ് സെക്രട്ടറി വി സാബു, സീനിയര്‍ അസിസ്റ്ററ്റ് പി.കെ രവിത, കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍ കെ.പി മുരളികൃഷ്ണദാസ്, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ ടി.കെ റിയാസ്, കെ ചന്ദ്രന്‍, ബിനില ദിനേശ്, എസിപി ഒ ഷിജി ബാബു എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231467/student-police-passing-out-parade-of-vadakumbad-higher-secondary-school)