---
title: "പേരാമ്പ്ര ബ്ലോക്ക് ഓഫീസ് ധര്‍ണ്ണ സംഘടിപ്പിച്ച് ഐഎന്‍ടിയുസി തൊഴിലുറപ്പ് തൊഴിലാളികള്‍ "
english_title: "INTUC thozhilurappu workers organized Perambra block office dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231503/intuc-thozhilurappu-workers-organized-perambra-block-office-dharna"
published_at: "2024-08-27T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cda1c2bcd08_thozhilu.JPG"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് ഓഫീസ് ധര്‍ണ്ണ സംഘടിപ്പിച്ച് ഐഎന്‍ടിയുസി തൊഴിലുറപ്പ് തൊഴിലാളികള്‍ 

> **Lead Summary:** **പേരാമ്പ്ര:** വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഐഎന്‍ടിയുസി തൊഴിലുറപ്പ് തൊഴിലാളികള്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.

## Article Content

**പേരാമ്പ്ര:** വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഐഎന്‍ടിയുസി തൊഴിലുറപ്പ് തൊഴിലാളികള്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.

ഐഎന്‍ടിയുസി തൊഴിലുറപ്പ് തൊഴിലാളികള്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ധര്‍ണ്ണ. തൊഴിലുറപ്പ് കൂലി ഉറപ്പു വരുത്തുക, അതാത് വര്‍ക്ക് സൈറ്റുകളില്‍ നിന്ന് ഫോട്ടോ എടുക്കുക, അളവിന് കൂലി സമ്പ്രദായം നിര്‍ത്തലാക്കുക, തൊഴിലുറപ്പ് ദിവസവേതനം 600 രൂപയാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ധര്‍ണ്ണ നടത്തിയത്.

ധര്‍ണ്ണ സമരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്  കെ. മധുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 2005 ല്‍ ലോകത്തിനു മാതൃകയായി ഇന്ത്യാ രാജ്യത്ത് നടപ്പിലാക്കിയ ബൃഹത്തായ പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ഐഎന്‍ടിയുസി നിയോജക മണ്ഡലം പ്രസിഡന്റ് വി.പി സുരേഷ് അധ്യക്ഷത വഹിച്ചു.

ചക്കിട്ടിപാറ ഗ്രാമ പഞ്ചായത്ത് അംഗം ജിതേഷ് മുതുകാട് മുഖ്യ പ്രഭാഷണം നടത്തി. ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറിമാരായ സി.കെ ബാലന്‍, വി.വി ദിനേശന്‍, എം. കേളപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജ ശശി, മഹിളാ കോണ്‍ഗ്രസ് നേതാവ് വി. ആലീസ് മാത്യു, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.സി രവീന്ദ്രന്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പി.എം പ്രകാശന്‍, പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് പി.എസ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കെ.ടി. അരവിന്ദാക്ഷന്‍, എന്‍.കെ കൃഷ്ണന്‍, എ. ഗോവിന്ദന്‍, സിന്ധു മുക്കള്ളില്‍, ടി.എം മല്ലിക, പത്മിനി നിരവത്ത്, സുഷമ തുടങ്ങിയവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കി. എംജിഎന്‍ആര്‍ഇജിഎസ്സ് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോഹന്‍ ദാസ് ഓണിയില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി സിന്ധു വിജയന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231503/intuc-thozhilurappu-workers-organized-perambra-block-office-dharna)