---
title: "മുകേഷിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ  നിലപാട് ലജ്ഞാകരമെന്ന് എം.ടി രമേശ്"
english_title: "Chief Minister protecting Mukesh MT Ramesh Says His Stand Is 'Shameful'"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231570/chief-minister-protecting-mukesh-mt-ramesh-says-his-stand-is-shameful"
published_at: "2024-08-27T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cde814d9a7f_mukesh.png"
keywords: []
---

# മുകേഷിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ  നിലപാട് ലജ്ഞാകരമെന്ന് എം.ടി രമേശ്

> **Lead Summary:** **പേരാമ്പ്ര : **നടനും എംഎല്‍എയും ആയ മുകേഷിനെതിരെ സിനിമാ മേഖലയില്‍ നിന്ന് നിരന്തരം ആരോപണം ഉയര്‍ന്ന് വന്നിട്ടും അദ്ധേഹത്തെ സംരക്ഷിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയുടെ നിലപാട് ലജ്ഞാകരമാണെന്നും, മുകേഷിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.

## Article Content

**പേരാമ്പ്ര : **നടനും എംഎല്‍എയും ആയ മുകേഷിനെതിരെ സിനിമാ മേഖലയില്‍ നിന്ന് നിരന്തരം ആരോപണം ഉയര്‍ന്ന് വന്നിട്ടും അദ്ധേഹത്തെ സംരക്ഷിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയുടെ നിലപാട് ലജ്ഞാകരമാണെന്നും, മുകേഷിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.

ബി.ജെ.പി പേരാമ്പ്ര മണ്ഡലം നേതൃ യോഗം പേരാമ്പ്രയില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം . ലൈംഗിക ചൂഷണത്തിന് ഇരയായി എന്ന് പല നടിമാരും പൊതു സമൂഹത്തിന് മുന്നില്‍ വിളിച്ച് പറയുമ്പോഴും സാംസ്‌ക്കാരിക മന്ത്രി ഉള്‍പ്പടെയുള്ളവര്‍ അതിനെ നിസ്സാരവത്ക്കരിക്കുകയാണെന്നും, കേരളത്തിന്റെ കലാരംഗത്ത് സ്ത്രീകള്‍ക്ക് തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്ന കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്നും എം.ടി രമേശ് പറഞ്ഞു.

യോഗത്തില്‍ ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് തറമല്‍ രാഗേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.എം സുധാകരന്‍, ബാബു പുതു പറമ്പില്‍ , നവനീത് കൃഷ്ണന്‍, ഡി.കെ മനു, ജുബിന്‍ ബാലകൃഷ്ണന്‍, ടി.എം ഹരിദാസ്,എം സായി ദാസ്, പി.പി പ്രസന്ന, ഇ.ടി ബാലന്‍, കെ.പി ബാബു, ഇല്ലത്ത് മോഹനന്‍, സി.കെ ലീല എന്നിവര്‍പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231570/chief-minister-protecting-mukesh-mt-ramesh-says-his-stand-is-shameful)