---
title: "പുതിയ കുന്നുമ്മല്‍ രാജന്‍ ചികിത്സാ സഹായം "
english_title: "New Kunummal Rajan treatment aid at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231581/new-kunummal-rajan-treatment-aid-at-perambra"
published_at: "2024-08-27T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cdf38c58afd_rajan_muliyangal.JPG"
keywords: []
---

# പുതിയ കുന്നുമ്മല്‍ രാജന്‍ ചികിത്സാ സഹായം 

> **Lead Summary:** **പേരാമ്പ്ര:** നൊച്ചാട് പഞ്ചായത്തില്‍ മുളിയങ്ങല്‍, പുറ്റാട് സ്വദേശി പുതിയ കുന്നുമ്മല്‍ രാജന്‍ ദീര്‍ഘകാലമായി ഗുരുതരമായ കരള്‍ രോഗത്തിന് ചികിത്സയിലാണ്. വിദഗ്ദ ഡോക്ടര്‍മാരുടെ പരിശോധനയില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

## Article Content

**പേരാമ്പ്ര:** നൊച്ചാട് പഞ്ചായത്തില്‍ മുളിയങ്ങല്‍, പുറ്റാട് സ്വദേശി പുതിയ കുന്നുമ്മല്‍ രാജന്‍ ദീര്‍ഘകാലമായി ഗുരുതരമായ കരള്‍ രോഗത്തിന് ചികിത്സയിലാണ്. വിദഗ്ദ ഡോക്ടര്‍മാരുടെ പരിശോധനയില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

തന്റെ മാരക രോഗത്തിനു മുന്നില്‍ പകച്ചുപോയ രാജന്റെ നിര്‍ധനരായ കുടുംബം നിസ്സഹായാവസ്ഥയിലാണുള്ളത്. വിവാഹ പ്രായമായ രണ്ട് പെണ്‍മക്കളും ഭാര്യയും അടങ്ങുന്ന രാജന്റെ കുടുംബത്തിന് ചെറിയ ഒരു വീടും എട്ട് സെന്റ് സ്ഥലവും മാത്രമാണുള്ളത്.

ശസ്ത്രക്രിയയ്ക്കാവശ്യമായ 50 ലക്ഷം രൂപയും അനുബന്ധ ചെലവുകളും ഈ കുടുംബത്തിന് താങ്ങാവുന്നതിനപ്പുറമാണ്. ഉദാരമതികളായ സ്വദേശത്തുള്ളവരുടെയും വിദേശത്തുള്ളവരുടെയും അകമഴിഞ്ഞ സഹായമല്ലാതെ മറ്റൊരു നിര്‍വ്വാഹവുമില്ല.

ഈ മഹത്തായ ദൗത്യപൂര്‍ത്തീകരണത്തിന് വേണ്ടി പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ മുഖ്യ രക്ഷാധികാരിയായി മുളിയങ്ങല്‍ കേന്ദ്രമായി രാഷ്ട്രീയ-സാമൂഹ്യ-സന്നദ്ധ സേവന പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ഒരു ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്.

പ്രസ്തുത കമ്മിറ്റിയിലേക്ക് ഉദാരമതികളുടെ അകമഴിഞ്ഞ സഹായ സഹകരണം അഭ്യര്‍ത്ഥിക്കുന്നു. ചെയര്‍മാന്‍ അബ്ദുല്‍ ശങ്കര്‍ 9645494244, കണ്‍വീനര്‍ റഷീദ് ചെക്കേലത്ത് 9567880005, ഖജാന്‍ജി ഷഹീര്‍ മുഹമ്മദ് രയരോത്ത് 8086347663.

**ACCOUNT DETAILS: **

PUTHIYA KUNNUMMAL RAJAN CHIKILSA SAHAYA COMMITTEE

A/C No: 4017 3101 053 638,

IFSC: KLGB0040173 Kerala Gramin Bank Chalikkara Branch മുളിയങ്ങല്‍, ചേനോളി പി.ഒ, പേരാമ്പ്ര- 673525, കോഴിക്കോട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231581/new-kunummal-rajan-treatment-aid-at-perambra)