---
title: "മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍.സി. കുഞ്ഞപ്പ നമ്പ്യാര്‍ അന്തരിച്ചു"
english_title: "Senior journalist R.C. Kunjappa Nambiar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/231607/senior-journalist-rc-kunjappa-nambiar-passed-away"
published_at: "2024-08-27T23:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ce117887012_ak3.JPG"
keywords: []
---

# മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍.സി. കുഞ്ഞപ്പ നമ്പ്യാര്‍ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര : **പേരാമ്പ്രയിലെ ആദ്യകാല പത്ര പ്രവര്‍ത്തകനായിരുന്ന പഴയ പെട്രോള്‍ പമ്പിന് സമീപം രയരോത്ത് ആര്‍.സി. കുഞ്ഞപ്പ നമ്പ്യാര്‍ അന്തരിച്ചു. പേരാമ്പ്രയിലെ രാഷ്ട്രീയ, സാംസ്‌കാരിക, പത്രപ്രവര്‍ത്തന രംഗത്ത് അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു.

## Article Content

** പേരാമ്പ്ര : **പേരാമ്പ്രയിലെ ആദ്യകാല പത്ര പ്രവര്‍ത്തകനായിരുന്ന പഴയ പെട്രോള്‍ പമ്പിന് സമീപം രയരോത്ത് ആര്‍.സി. കുഞ്ഞപ്പ നമ്പ്യാര്‍ അന്തരിച്ചു. പേരാമ്പ്രയിലെ രാഷ്ട്രീയ, സാംസ്‌കാരിക, പത്രപ്രവര്‍ത്തന രംഗത്ത് അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു.

കേരള കൗമുദി ദിനപത്രത്തിന്റെ പേരാമ്പ്രയിലെ പ്രാദേശിക ലേഖകനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജീവനക്കാരനായിരുന്നു. വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് പേരാമ്പ്ര സഹകരണ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് അന്ത്യം.

സംസ്‌കാരം നാളെ കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ ലക്ഷ്മി അമ്മ. മക്കള്‍ ആര്‍. പ്രസാദ് (റിട്ട. കനറാ ബാങ്ക് ), ആര്‍. പ്രകാശന്‍ (റിട്ട. അധ്യാപകന്‍, പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ആര്‍. പ്രസീത (അധ്യാപിക, ചീക്കിലോട് എയുപി സ്‌കൂള്‍ ) .

മരുമക്കള്‍ ഉഷ വി.പി. (കായണ്ണ), ആര്‍. രഞ്ജിനി (അധ്യാപിക, പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ), മണി (പാവണ്ടൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ). സഹോദരങ്ങള്‍ പരേതരായ ചിരുതേയ് അമ്മ, കല്യാണി അമ്മ, കുഞ്ഞിരാമന്‍ നമ്പ്യാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/231607/senior-journalist-rc-kunjappa-nambiar-passed-away)